Headlines

രണ്ടേമുക്കാല്‍ വയസുള്ള കുഞ്ഞിനെ അങ്കണവാടി ടീച്ചര്‍ കൈവീശിയടിച്ച സംഭവം:കേസെടുത്ത് പൊലീസ്

തിരുവനന്തപുരം മൊട്ടമൂട് പിഞ്ചുകുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച അങ്കണവാടി ടീച്ചര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിഡബ്ല്യുസിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പൊലീസ് ഇന്നലെ രാത്രി ആശുപത്രിയിലെത്തി കുഞ്ഞിന്റെ മാതാവിന്റെ മൊഴിയെടുക്കുകയും ശേഷം ടീച്ചര്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു. ബുധനാഴ്ച വൈകീട്ടോടെയാണ് മര്‍ദന വിവരം കുഞ്ഞിന്റെ വീട്ടുകാര്‍ അറിയുന്നത്. മൊട്ടമൂട് പറമ്പുക്കോണത്ത് പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലെ ടീച്ചര്‍ പുഷ്പകലയാണ് കുഞ്ഞിനെ മര്‍ദിച്ചത് എന്നായിരുന്നു പരാതി. മൂന്ന് വിരല്‍പാടുകളാണ് കുഞ്ഞിന്റെ മുഖത്ത് ഉണ്ടായിരുന്നത്. ശേഷം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ കുഞ്ഞിനെ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ടീച്ചര്‍ മര്‍ദ്ദിച്ചതായി…

Read More

പ്രതിഷേധങ്ങളില്‍ കുലുങ്ങില്ല, മണ്ഡലത്തില്‍ സജീവമാകുമെന്ന തീരുമാനത്തിലുറച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍; ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കും

വിവാദങ്ങള്‍ക്കിടെ മണ്ഡലത്തില്‍ സജീവമാകാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഇന്ന് മുതല്‍ രാഹുല്‍ മണ്ഡലത്തിലെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തേക്കുമെന്നാണ് വിവരം. ഇന്നും രാഹുലിനെതിരെ പ്രതിഷേധിക്കാന്‍ ഡിവൈഎഫ്‌ഐയും ബിജെപിയും പദ്ധതിയിടുന്നതായാണ് സൂചന. ഷാഫി പറമ്പില്‍ എംപിയ്‌ക്കെതിരെ സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു നടത്തിയ അധിക്ഷേപത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും രംഗത്ത് എത്തും. വിവാദങ്ങള്‍ക്കിടെ 38 ദിവസത്തിന് ശേഷം ബുധനാഴ്ചയാണ് രാഹുല്‍ പാലക്കാട് മണ്ഡലത്തിലെത്തിയത്. രാഹുലെത്തിയത് കോണ്‍ഗ്രസിന്റെ സംസ്ഥാന, ജില്ലാ നേതാക്കളുടെ മൗനാനുവാദത്തോടെയാണെന്ന് സൂചനകളുണ്ട്. മണ്ഡലത്തിലെ സ്ത്രീകള്‍ എംഎല്‍എയെ…

Read More

സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി; യോഗേഷ് ഗുപ്‍തക്ക് ഫയർഫോഴ്‌സ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റം

സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. ഇതിൽ ഏറ്റവും ശ്രദ്ധേയമായത്, ഫയർഫോഴ്സ് മേധാവിയായിരുന്ന യോഗേഷ് ഗുപ്തയെ റോഡ് സേഫ്റ്റി കമ്മീഷണറായി നിയമിച്ചതാണ്. സർക്കാരുമായി തുറന്ന പോരിൽ ഏർപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന് ഈ സ്ഥലംമാറ്റം ലഭിച്ചത്.കേന്ദ്ര വിജിലൻസ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഗുപ്ത പൊലീസ് മേധാവിയുമായും സർക്കാരുമായും പരസ്യമായി ഏറ്റുമുട്ടിയിരുന്നു. ഈ വിവാദങ്ങളെ തുടർന്ന് ഗുപ്തയ്‌ക്കെതിരെ സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയും, വിജിലൻസ് മേധാവി എന്ന നിലയിൽ അനുമതിയില്ലാതെ ഉത്തരവുകൾ പുറത്തിറക്കിയെന്ന പരാതിയിൽ ആഭ്യന്തരവകുപ്പ് അന്വേഷണം…

Read More

2000 കോടി രൂപ കൂടി വായ്പയെടുക്കാന്‍ സര്‍ക്കാര്‍; കഴിഞ്ഞ ആഴ്ച സര്‍ക്കാരെടുത്തത് 1000 കോടി രൂപയുടെ വായ്പ

സംസ്ഥാന സര്‍ക്കാര്‍ വീണ്ടും വായ്പയെടുക്കുന്നു. പൊതുവിപണിയില്‍ നിന്ന് 2000 കോടി രൂപയാണ് വായ്പയെടുക്കുക. കടപ്പത്രം വഴിയാണ് വായ്പയെടുക്കുന്നത്. കഴിഞ്ഞ ആഴ്ച 1000 കോടി വായ്പയെടുത്തതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും 2000 കോടി കൂടി സര്‍ക്കാര്‍ വായ്പയെടുക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിന് വേണ്ടിയാണ് തീരുമാനം. സെപ്റ്റംബര്‍ മാസത്തെ പെന്‍ഷനും ശമ്പളവും വിതരണം ചെയ്യുന്നതില്‍ പ്രതിസന്ധി നേരിട്ട പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഓണക്കാലത്ത് തന്നെ സര്‍ക്കാര്‍ 8000 കോടി രൂപയോളം പൊതുവിപണിയില്‍ നിന്ന് വായ്പയെടുത്തിരുന്നു. ഇതിന് ശേഷമാണ് 3000 കോടി…

Read More

തെക്കന്‍ കേരളത്തില്‍ പുലര്‍ച്ചെ കനത്ത മഴ; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യത. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴകനക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മലയോര മേഖലകളില്‍ മഴയും കാറ്റും ശക്തമായേക്കും. ശനിയാഴ്ചയോടെ ശക്തമായ മഴ വടക്കന്‍ കേരളത്തിലേക്കും വ്യാപിക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും കടല്‍…

Read More

കെ എം ഷാജഹാൻ കസ്റ്റഡിയിൽ; നടപടി മുഖ്യമന്ത്രിക്കെതിരെയുള്ള അധിക്ഷേപ പരാമർശത്തിലെന്ന് സൂചന

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരന് കെ എം ഷാജഹാൻ പൊലീസ് കസ്റ്റഡിയിൽ. ചെങ്ങമനാട് എസ്എച്ച്ഒ ആകുളത്തെ വീട്ടിൽ നിന്നാണ് കെ എം ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിനാണ് കസ്റ്റഡിയെന്നാണ് സൂചന.

Read More

കേരളത്തിൽ ചിലർ ​ഗുരുപൂജയെ എതിർക്കുന്നു, അവർ അയ്യപ്പഭക്തരായി നടിക്കുന്നു; അയ്യപ്പസം​ഗമത്തിന് പരോക്ഷ വിമർശനവുമായി ​ഗവർണർ

കോഴിക്കോട്: കേരളത്തിൽ ഗുരുപൂജയെയും ഭാരതമാതാവിനെയും എതിർക്കുന്നവർ ശബരിമല ഭക്തരായി നടിക്കുകയാണെന്ന് ഗവർണർ രാജേന്ദ്ര ആര്‍ലേക്കര്‍. അങ്ങനെയൊരു ഭാവം യഥാർത്ഥത്തിൽ അവരുടെ മനസ്സിൽ ഉണ്ടെങ്കിൽ എന്തുകൊണ്ടത് ജനങ്ങളോട് തുറന്നു പറയാന്‍ തയ്യാറാകുന്നില്ല. രാഷ്ടട്രീയ നേട്ടത്തിന് വേണ്ടിയാണോ ഇതൊക്കെ ചെയ്യുന്നതെന്നും എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭാരത് മാതയും ഗുരുപൂജയുമൊന്നും രാഷ്ട്രീയമല്ലെന്നും രക്തത്തിൽ അലിഞ്ഞു ചേർന്ന സംസ്കാരമാണെന്നും കോഴിക്കോട് നവരാത്രി സാംസ്കാരികോല്‍സവം ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍ പറഞ്ഞു.

Read More

‘ജീവൻ നിലനിർത്താൻ വേണ്ടി മാത്രം ഭക്ഷണം കഴിച്ചു, ജീവിതത്തിലെ കഠിനമായ വേദന’; അപൂർവ്വ രോഗത്തെ അതിജീവിച്ച കഥ വെളിപ്പെടുത്തി സൽമാൻ ഖാൻ

ട്രൈജെമിനൽ ന്യൂറാൾജിയ എന്ന രോഗത്തെ അതിജീവിച്ചതിൻ്റെ കഥ തുറന്നുപറഞ്ഞ് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ. മുഖത്തെ ഞരമ്പുകളെ ബാധിക്കുന്ന ഈ രോഗം കാരണം അനുഭവിച്ച കഠിനമായ വേദനയെക്കുറിച്ചും, അത് തൻ്റെ ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്നും അദ്ദേഹം പങ്കുവെച്ചു. ഈ അവസ്ഥയുടെ തീവ്രത കാരണം ഇതിനെ ‘സൂയിസൈഡ് ഡിസീസ്’ എന്നും വിളിക്കാറുണ്ട്. ആമിർ ഖാനുമായി ‘ടു മച്ച്’ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് സൽമാൻ തൻ്റെ രോഗവിവരം വെളിപ്പെടുത്തിയത്. ട്രൈജെമിനൽ ന്യൂറാൾജിയ മൂലം ഒരു ഓംലെറ്റ് പോലും ചവയ്ക്കാൻ അദ്ദേഹത്തിന്…

Read More

സൂപ്പർ കപ്പ് 2025-26: കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ് ഡിയിൽ

കൊച്ചി, 25 സെപ്റ്റംബർ 2025: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൂപ്പർ കപ്പ് 2025 നുള്ള മത്സരക്രമമായി. ഗോവയിൽ നടക്കുന്ന ടൂർണമെൻ്റിൽ ഇന്ന് നടന്ന നറുക്കെടുപ്പിൽ ബ്ലാസ്റ്റേഴ്‌സിന് ശക്തമായ ഗ്രൂപ്പാണ് ലഭിച്ചിരിക്കുന്നത്. നിലവിലെ ഐ.എസ്.എൽ ടീമുകളായ മുംബൈ സിറ്റി എഫ്‌സി, ഹൈദരാബാദ് എഫ്‌സി എന്നിവർക്കൊപ്പം ഐ-ലീഗ് ക്ലബ്ബായ രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സിയും ഉൾപ്പെടുന്ന ഗ്രൂപ്പ് ഡിയിലാണ് ബ്ലാസ്റ്റേഴ്‌സിൻ്റെ സ്ഥാനം. ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യ മത്സരം ഒക്ടോബർ 30-ന് രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സിക്കെതിരെയാണ്. രണ്ടാമത്തെ മത്സരം…

Read More

പത്തനാപുരം-തിരുവനന്തപുരം റൂട്ടില്‍ പുതിയ ബസ്; വണ്ടി ഓടിച്ച് നോക്കി സ്വന്തം നാടിന് സമര്‍പ്പിച്ച് മന്ത്രി ഗണേഷ് കുമാര്‍

പത്തനാപുരം-തിരുവനന്തപുരം കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മേലില ജംങ്ഷനില്‍ നിന്ന് മന്ത്രി ഗണേഷ്‌കുമാര്‍ ബസ് ഓടിച്ചുകൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യത്തിനൊടുവിലാണ് മേലില അറയ്ക്കല്‍ ക്ഷേത്രം വഴി തിരുവനന്തപുരത്തേക്കുള്ള ബസ് സര്‍വീസ് തുടങ്ങിയത്. പുതിയതായി കെഎസ്ആര്‍ടിസി പുറത്തിറക്കുന്ന ബസുകള്‍ക്കും പുതിയ സര്‍വീസുകള്‍ക്കും നല്ല ഫീഡ് ബാക്ക് ലഭിക്കുന്നതിനാല്‍ ഈ സര്‍വീസിനെക്കുറിച്ചും ശുഭപ്രതീക്ഷയാണുള്ളതെന്ന് മന്ത്രി ഗണേഷ് കുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. കാസര്‍ഗോഡ് നിന്ന് മംഗലാപുരത്തേക്ക് നാഷണല്‍…

Read More