Headlines

വിമാന സര്‍വീസ് പ്രതിസന്ധി: ഇന്‍ഡിഗോയ്ക്ക് ആശ്വാസം; തൊഴില്‍ സമയ ചട്ടത്തില്‍ ഇളവുകള്‍ അനുവദിച്ച് ഡിജിസിഎ

വിമാന കമ്പനിയായ ഇന്‍ഡിഗോയ്ക്ക് നേരിയ ആശ്വാസം. ജീവനക്കാരുടെ തൊഴില്‍ സമയ ചട്ടത്തില്‍ ഇളവ് നല്‍കി ഡിജിസിഎ. അവധി മാനദണ്ഡത്തിന് ഉള്‍പ്പെടെയാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. വാരാന്ത്യ വിശ്രമത്തിന് പകരം അവധി ഉപയോഗിക്കുന്നത് നിരോധിച്ച ഉത്തരവാണ് പിന്‍വലിച്ചിരിക്കുന്നത്. തൊഴില്‍ ചട്ട നിമയങ്ങള്‍ മൂലം ഇന്‍ഡിഗോ വിമാന സര്‍വീസുകളിലുണ്ടായ പ്രതിസന്ധിയും യാത്രക്കാരുടെ പ്രയാസങ്ങളും ഉള്‍പ്പെടെ കണക്കിലെടുത്താണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരി 20നാണ് ജീവനക്കാരുടെ അവധി മാനദണ്ഡം സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഡിജിസിഎ രാജ്യത്തെ വിവിധ വിമാന കമ്പനികള്‍ക്ക് നല്‍കിയത്. ആഴ്ചയിലെ അവധി…

Read More

തിരുവനന്തപുരത്ത് കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കരകുളം ഏണിക്കര സ്വദേശി ആകാശ് മുരളി (30 ) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ ടെക്നോപാർക്കിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങി വരുന്ന സമയത്താണ് അപകടം നടന്നത്. പുലർച്ചെ ആയതുകൊണ്ടുതന്നെ അപകടം നടന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഗുരുതരമായി പരുക്കേറ്റ് രക്തം വാർന്ന് കിടക്കുകയായിരുന്ന നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. പരവൂർകോണത്ത് ഡ്രെയിനേജിനു വേണ്ടി എടുത്ത കുഴിയിലാണ് ഇരുചക്ര വാഹനം വീണത്. നാലുവരിപ്പാതയുടെ നിർമ്മാണത്തിന്റെ ഭാഗമായാണ് കലുങ്ക് പണി…

Read More

മുഖ്യമന്ത്രി ഒന്നാം റൗണ്ടിൽ എൽഡിഎഫ് പരാജയം സമ്മതിച്ചു, സ്വർണ്ണക്കൊള്ളയിൽ മാർക്സിസ്റ്റ് പാർട്ടി കവചം ഒരുക്കി പ്രതികളെ സംരക്ഷിക്കുന്നു; സണ്ണി ജോസഫ്

മുഖ്യമന്ത്രി ഒന്നാം റൗണ്ടിൽഎൽഡിഎഫ് പരാജയം സമ്മതിച്ചുവെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷൻ സണ്ണി ജോസഫ്. സർക്കാരിന്റെ വിലയിരുത്തൽ ആകില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശം ഇതിന് തെളിവ്. ശബരിമല സ്വർണ്ണ കൊള്ളയിൽ കോടതി റിമാൻഡ് ചെയ്തിട്ടുള്ള പ്രതികളെ സിപിഐഎം പൊതിഞ്ഞു സംരക്ഷിക്കുന്നു. സ്വർണ്ണക്കൊള്ളയിൽ മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. പാർട്ടി രക്ഷാ കവചം ഒരുക്കി സംരക്ഷിക്കുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. കൂടുതൽ ഉന്നതന്മാരുള്ളതു കൊണ്ടാണ് സിപിഐഎം നടപടിയെടുക്കാത്തത്. മാർക്സിസ്റ്റ് പാർട്ടി കവചം ഒരുക്കുന്നത് ഉന്നതന്മാരുടെ പങ്കാളിത്തം പുറത്ത് വരാതിരിക്കാൻ. എസ്ഐടി അന്വേഷണം വേണ്ടത്ര വേഗതിയിൽ…

Read More

തിരഞ്ഞെടുപ്പ് കഴിയും വരെ കടകംപള്ളി സുരേന്ദ്രന്റെ ചോദ്യം ചെയ്യല്‍ വൈകിപ്പിക്കാന്‍ എസ്‌ഐടിക്ക് മേല്‍ സമ്മര്‍ദമുണ്ട്: പ്രതിപക്ഷ നേതാവ്

ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രന്റെ ചോദ്യം ചെയ്യല്‍ വൈകിപ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തിരഞ്ഞെടുപ്പ് കഴിയും വരെ ചോദ്യം ചെയ്യല്‍ വൈകിപ്പിക്കുമെന്ന് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇപ്പോള്‍ അറസ്റ്റിലായവര്‍ കൂടാതെ ഒരുപാട് പ്രധാനപ്പെട്ട ആളുകളെക്കുറിച്ച് അന്വേഷണം നടക്കണമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പിന്നില്‍ വന്‍ തോക്കുകളെന്ന് കോടതി പറഞ്ഞു. ഇത് ആരൊക്കെയെന്ന് അറിയണമെന്നും വി ഡി…

Read More

‘ഇരുകൂട്ടര്‍ക്കും സമവായത്തിലെത്താന്‍ കഴിയില്ലെങ്കില്‍ തങ്ങള്‍ നിയമനം നടത്തും’; വിസി നിയമനത്തില്‍ അന്ത്യശാസനവുമായി സുപ്രീംകോടതി

ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനത്തില്‍ സര്‍ക്കാരിനും ഗവര്‍ണര്‍ക്കും അന്ത്യശാസനവുമായി സുപ്രീംകോടതി. ഇരു കൂട്ടര്‍ക്കും സമവായത്തിലെത്താന്‍ കഴിയുന്നില്ലെങ്കില്‍ തങ്ങള്‍ നിയമനം നടത്തുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. പട്ടികയില്‍ ഇല്ലാത്ത വ്യക്തിയെ നിയമിക്കാനുള്ള ഗവര്‍ണര്‍ നീക്കാം സുപ്രീം കോടതി നിര്‍ദ്ദേശത്തിന്റെ ലംഘനമാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ നല്‍കിയ മുന്‍ഗണന പട്ടികയില്‍ നിന്ന് നിയമനം നടത്താന്‍ ആകില്ലെന്നാണ് ഗവര്‍ണര്‍ സുപ്രീംകോടതി അറിയിച്ചത്. സാങ്കേതിക സര്‍വകലാശാലയില്‍ സിസ തോമസിനെ വിസിയായി നിയമനം നല്‍കുമെന്നും ഗവര്‍ണര്‍ സുപ്രീംകോടതി…

Read More

മുകേഷിൻ്റെ കാര്യത്തിൽ സിപിഐഎം എന്ത് നടപടി എടുത്തു, ഏറ്റവും പ്രമുഖൻ ആയ നേതാവിനെ ആണ് കോൺഗ്രസ് പുറത്താക്കിയത്; ചാണ്ടി ഉമ്മൻ

ഏറ്റവും പ്രമുഖൻ ആയ നേതാവിനെ ആണ് കോൺഗ്രസ് പുറത്താക്കിയതെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. തെറ്റ് കാരൻ ആണെന്ന് വിധി വന്നില്ല. എന്നിട്ടും കോൺഗ്രസ് നടപടി എടുത്തു. രണ്ട് ദേവസ്വം ബോർഡ് പ്രസിഡൻറ്മാർ ജയിലിൽ പോയിട്ട് സിപിഐഎം എന്ത് നടപടി എടുത്തു മുകേഷിൻ്റെ കാര്യത്തിൽ എന്ത് നടപടി എടുത്തു. കോൺഗ്രസിനോട് ഈ ചോദ്യം ചോദിക്കുന്നവർ ശബരിമല വിഷയത്തിൽ ചോദ്യം ചോദിക്കുന്നില്ലെന്നും ചാണ്ടി ഉമ്മൻ വിമർശിച്ചു. അതേസമയം ബലാത്സം​ഗ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ….

Read More

രാഹുൽ മാങ്കൂട്ടത്തിലിനായി അതിർത്തികളിൽ കർശന പരിശോധന

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. വയനാട് – തമിഴ്നാട് കർണാടക അതിർത്തികളിൽ കർശന പരിശോധന. വയനാട്ടിലെ മുത്തങ്ങ, ബാവലി, തോൽപ്പെട്ടി, താളൂർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിൽ ആണ് പരിശോധന നടത്തുന്നത്. ടൂറിസ്റ്റ്, ചരക്ക് വാഹനങ്ങളിലടക്കം പരിശോധന നടത്തുകയാണ് സംഘം. തിരച്ചിൽ കർശനമാകാനാണ് ഉന്നതഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന നിർദേശം ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് അതിർത്തി പ്രദേശങ്ങളിൽ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ ഒൻപതാം ദിവസവും ഒളിവിൽ കഴിയുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയിൽ അന്വേഷണ…

Read More

“ഇവിടെ സ്ത്രീ കഥാപാത്രങ്ങൾക്ക് ഒരു വിലയും ഇല്ലേ എന്ന് തോന്നിയിട്ടുണ്ട്” ; ഗൗതമി നായർ

പഴയ കാല മലയാള സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നത്തെ അവസ്ഥയിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് മലയാള സിനിമയിൽ ഒരു വിലയും ഇല്ലേ എന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് എന്ന് ഗൗതമി നായർ. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ സ്ത്രീയുടെ സ്ഥാനത്തെ കുറിച്ചും തന്റെ കരിയറിൽ വന്ന ഗ്യാപ്പിനെ കുറിച്ചും ഗൗതമി മനസ് തുറന്നു. “ഇവിടെ നായികമാർ സ്ട്രഗിൾ ചെയ്യുന്നതിന് കാരണം നല്ല സിനിമകൾ കിട്ടാത്തത് കൊണ്ടാണ്. ഒരു 10 പടം ഇറങ്ങിയാൽ അതിൽ ഒന്നോ രണ്ടോ സിനിമകളിൽ…

Read More

കുതിച്ചുയർന്ന് ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക്; യാത്രക്കാർക്ക് വൻ തിരിച്ചടി

രാജ്യത്ത് ഇൻഡിഗോ വിമാന സർവീസുകൾ മുടങ്ങിയതിന് പിന്നാലെ യാത്രക്കാർക്ക് ഇരട്ടിപ്രഹരമായി ടിക്കറ്റ് നിരക്കും കുതിച്ചുയർന്നു. ഇതോടെ ടിക്കറ്റിന് റദ്ദായാൽ പകരം ടിക്കറ്റ് എടുക്കാൻ കഴിയാത്ത അവസ്ഥയിലായി യാത്രക്കാർ. ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് ഇന്ന് നാൽപതിനായിരത്തിന് മുകളിലാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തേക്കാണെങ്കിൽ അത് മുപ്പതിനായിരത്തിനടുത്താണ് . നാളത്തേക്കാണെങ്കിൽ ഇരുപത്തി അയ്യായിരമാണ് ഇപ്പോഴത്തെ നിരക്ക്. മുംബൈയിൽ നിന്നും ബെംഗളൂരുവിൽ നിന്നുമെല്ലാം ഇതുതന്നെ അവസ്ഥ. ടിക്കറ്റ് റദ്ദായാൽ മറ്റൊരു ടിക്കറ്റെടുക്കാമെന്ന് വച്ചാൽ വൻ സാമ്പത്തിക ബാധ്യതയാണ് യാത്രക്കാരനെ കാത്തിരിക്കുന്നത്. തിരക്ക് കൂടിയതോടെ…

Read More

താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; ഇന്ന് മുതല്‍ മൂന്നുദിവസം രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെ

കോഴിക്കോട് താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം. 6,7,8 വളവുകള്‍ വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. ഇന്ന് മുതല്‍ മൂന്നുദിവസം രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെയാണ് നിയന്ത്രണം. മള്‍ട്ടി ആക്സില്‍ വാഹനങ്ങളും ഭാരവാഹനങ്ങളും മൂന്നുദിവസത്തേക്ക് നാടുകാണി ചുരം വഴിയോ, കുറ്റ്യാടി ചുരം വഴിയോ പോകണം ഹെയര്‍പിന്‍വളവുകള്‍ വീതികൂട്ടുന്നതിന്റെ ഭാഗമായി പാതയോരത്ത് മുറിച്ചിട്ട മരങ്ങള്‍ ലോറികളിലേക്ക് കയറ്റുന്നതിന്റെ ഭാഗമായാണ് താമരശേരി ചുരത്തില്‍ ഇന്ന് മുതല്‍ ദേശീയപാതാവിഭാഗം ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചെറുവാഹനങ്ങള്‍ ഇടവിട്ട സമയങ്ങളില്‍ മാത്രമേ ചുരംവഴി കടത്തി വിടൂ. ലോറികളില്‍…

Read More