Headlines

മലപ്പുറത്ത് മദ്യശാലയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; കണക്കിൽ പെടാത്ത 43, 430 രൂപ പിടിച്ചെടുത്തു

മലപ്പുറത്ത് കൺസ്യൂമർഫെഡിന്റെ മദ്യശാലയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.മുണ്ടുപറമ്പിലെ മദ്യ വില്പനശാലയിൽ നിന്ന് കണക്കിൽപ്പെടാത്ത 43,430 രൂപ പിടിച്ചെടുത്തു.മദ്യ കമ്പനികളുടെ ഏജന്റുമാരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ചില മദ്യക്കമ്പനികളുടെ പ്രോഡക്റ്റുകൾ കൂടുതലായി വിൽക്കുന്നതിനായി പ്രോത്സാഹിപ്പിക്കുന്നു, ഏജന്റുമാരിൽ നിന്ന് വ്യാപകമായി കൈക്കൂലി വാങ്ങുന്നു തുടങ്ങിയ പരാതികൾ ഉണ്ടായിരുന്നു. കൂടാതെ, കൂടുതൽ പണം വാങ്ങി മൂന്ന് ലിറ്ററിലധികം മദ്യം നൽകുകയും ആ പണം ഉദ്യോഗസ്ഥർ തമ്മിൽ വീതിച്ചെടുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് ഈ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട്…

Read More

ശബരിമലയിൽ സ്വർണ്ണ പാളികൾ സ്ഥാപിച്ചില്ല; ചടങ്ങ് നടക്കുക തുലാമാസ പൂജകൾക്കായി നട തുറക്കുമ്പോൾ

ശബരിമലയിൽ ദ്വാരപാലകരുടെ സ്വർണ്ണ പാളികൾ സ്ഥാപിച്ചില്ല. ചടങ്ങ് നടക്കുക തുലാമാസ പൂജകൾക്കായി നട തുറക്കുമ്പോൾ. അതുവരെ സ്വർണ്ണപ്പാളികൾ സ്റ്റോർ റൂമിൽ സൂക്ഷിക്കും. ശ്രീകോവിലിന്റെ വാതിലും അടുത്തമാസം നട തുറക്കുമ്പോൾ അറ്റകുറ്റപ്പണി നടത്തും. ഹൈക്കോടതിയുടെ കൂടി അനുമതി വാങ്ങിയ ശേഷം ആയിരിക്കും തുടർനടപടികൾ. സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി തിരിച്ചെത്തിച്ച കാര്യം സ്പെഷ്യൽ കമ്മീഷണറെ അറിയിച്ചു. കന്നി മാസ പൂജകൾക്കായി നട തുറക്കുന്ന സമയത്ത് അറ്റകുറ്റ പണികൾ പൂർത്തിയാക്കി സ്വർണപാളികൾ തിരികെ സ്ഥാപിക്കുമെന്നായിരുന്നു ദേവസ്വം ബോർഡ് അറിയിച്ചിരുന്നത്. പക്ഷേ അയ്യപ്പ…

Read More

‘സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ വൻ ഇടിവ് ഉണ്ടാകും; ബജറ്റ് ഉൾപ്പെടെ താളം തെറ്റും’; മന്ത്രി കെ എൻ ബാലഗോപാൽ

പുതുക്കിയ ജി എസ് ടി നിരക്കിൽ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ വൻ ഇടിവ് ഉണ്ടാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഒരു വർഷം 8,000 കോടി രൂപയിൽ അധികം നഷ്ടം കണക്കാക്കുന്നു. ഈ വർഷം മാത്രം ഇനി 4000 കോടി രൂപയുടെ നഷ്ടമുണ്ടാകാം. സംസ്ഥാന ബജറ്റ് ഉൾപ്പെടെ താളം തെറ്റുമെന്നും ധനമന്ത്രി പറഞ്ഞു. വില കുറയുന്നതിനോട് സർക്കാരും അനുകൂലമാണ്. എന്നാൽ വരുമാന നഷ്ടം ഉണ്ടാകുന്നതിൽ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കേന്ദ്രത്തോട് പരിഹാരം ആവശ്യപ്പെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ നികുതി…

Read More

പാകിസ്താനെ പഞ്ഞിക്കിട്ട് അഭിഷേക്; ത്രില്ലർ പോരിൽ‌ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്താനെ തകർത്ത് ഇന്ത്യ. പാകിസ്താൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ഏഴ് പന്ത് ബാക്കി നിൽക്കെ മറികടന്നു. ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 174 റൺസ് നേടി. മികച്ച തുടക്കം നൽകിയ അഭിഷേക് ശർമയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്. പാക് ബൗളർമാരെ തലങ്ങും വിലങ്ങും തല്ലിയായിരുന്നു ഇന്ത്യയുടെ മറുപടി ബാറ്റിങ്. പാകിസ്താനായി ഹാരിസ് റൗഫ് രണ്ടും അബ്രാർ അഹമ്മദ്, ഫഹീം അഷ്‌റഫ്…

Read More

GST പരിഷ്കാരം പ്രാബല്യത്തിൽ; ഇനി മുതൽ രണ്ട് സ്ലാബുകൾ, അവശ്യ വസ്തുക്കൾക്ക് വില കുറയും

രാജ്യത്ത് GST പരിഷ്കാരം പ്രാബല്യത്തിൽ വന്നു. നാല് സ്ലാബുകളുള്ളത് രണ്ടായി കുറയുമ്പോൾ ജനങ്ങൾക്ക് അത് വലിയ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.പാൽ, പനീർ മുതൽ തേയില, കാപ്പിപ്പൊടി അടക്കം കുഞ്ഞു കാറുകൾക്കു വരെ വലിയ വിലക്കുറവാണ് പ്രതീക്ഷിക്കുന്നത്. ഇളവുകൾ ജനങ്ങൾക്കുള്ള നവരാത്രി സമ്മാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 5ശതമാനം 12ശതമാനം 18ശതമാനം 28ശതമാനം എന്നീ നാല് ജിഎസ്ടി സ്ലാബുകൾ ഇന്നു മുതൽ പഴങ്കഥയാവുകയാണ്. ഇനി മുതൽ അഞ്ച് ശതമാനവും പതിനെട്ട് ശതമാനവും മാത്രമാണ് ജിഎസ്ടി സ്ലാബുകൾ. പുതിയ പരിഷ്കരണം പ്രാബല്യത്തിൽ വരുന്നതോടെ…

Read More

ദ്വിരാഷ്ട്ര പരിഹാരത്തിനായി പരിശ്രമിക്കും’; പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് ബ്രിട്ടനും

പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് ബ്രിട്ടനും. ഓസ്ട്രേലിയക്കും കാനഡയ്ക്കും പിന്നാലെയാണ് പലസ്തീനെ അംഗീകരിച്ചു കൊണ്ട് ബ്രിട്ടൻ രംഗത്തെത്തുന്നത്. ദ്വിരാഷ്ട്ര പരിഹാരത്തിനായി പരിശ്രമിക്കുമെന്ന് ഓസ്ട്രേലിയൻ പ്രസിഡന്റ് ആന്തണി ആൽബനീസും ബ്രിട്ടിഷ് പ്രധാനമന്ത്രി കെയിർ സ്റ്റാർമറും പറഞ്ഞു. ഫ്രാൻസ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ ഈ മാസം അവസാനം നടക്കുന്ന ഐക്യരാഷ്ട്ര സഭ പൊതുസഭയിൽ പലസ്തീനെ അംഗീകരിക്കാനിരിക്കെയാണ് പ്രഖ്യാപനവുമായി ബ്രിട്ടനും കാനഡയും ഓസ്ട്രേലിയയും എത്തുന്നത്. “ദ്വിരാഷ്ട്ര പരിഹാരത്തിന്റെ പ്രതീക്ഷ മങ്ങുകയാണ്, പക്ഷേ നമുക്ക് ആ വെളിച്ചം കെടുത്താൻ കഴിയില്ല… ഇന്ന്, സമാധാനത്തിന്റെയും…

Read More

‘ നികുതി കുറച്ചതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുമോയെന്നതില്‍ ആശങ്ക; സംസ്ഥാനങ്ങളുടെ നഷ്ടം എങ്ങനെ പരിഹരിക്കുമെന്നതില്‍ വ്യക്തതയില്ല’; കെ എന്‍ ബാലഗോപാല്‍

ജിഎസ്ടി കുറച്ചതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുമോയെന്നതില്‍ ആശങ്കയുണ്ടെന്ന് സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ . സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുന്ന നഷ്ടം വലുതാണെന്നും ഇത് എങ്ങനെ പരിഹരിക്കുമെന്നതില്‍ വ്യക്തയില്ലെന്നും മന്ത്രി പറഞ്ഞു. ഒരു സംസ്ഥാനവും നികുതി കുറയ്ക്കുന്നതിന് എതിരായി അഭിപ്രായം പറഞ്ഞിട്ടില്ല. കാരണം നികുതി കുറയുന്നത് ജനങ്ങള്‍ക്ക് ഗുണമാണ്. പക്ഷേ, നേരത്തെ നികുതി കുറയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് കിട്ടിയിട്ടില്ല. നികുതി കുറയ്ക്കുന്നതിന്റെ ഭാഗമായി വില കുറയേണ്ടതാണ്. ആദ്യം വില കുറയും. പിന്നീട് അവര്‍ വില കൂട്ടും. വില…

Read More

പാകിസ്താനെതിരെ ടോസ് നേടി ഇന്ത്യ; ബൗളിംഗ് തെരഞ്ഞെടുത്തു

ഏഷ്യാകപ്പ് സൂപ്പർ ഫോർ – പാകിസ്താനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് പാകിസ്താനെതിരെ ഇറങ്ങുന്നത്. ജസ്പ്രീത് ബുംറയും വരുൺ ചക്രവർത്തിയും ടീമിൽ തിരിച്ചെത്തി. സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ ബാറ്ററായി തുടരും. ഹസ്തദാന വിവാദം പുതിയ തലത്തിലെത്തി നിൽക്കെയാണ് ചിരവൈരികൾ വീണ്ടും മുഖാമെത്തുന്നത്. ഈ മത്സരത്തിലും ടോസിന് ശേഷം ഇന്ത്യൻ നായകൻ‌ സൂര്യ കുമാർ യാദവ് പാക് ക്യാപ്റ്റന് ഹസ്തദാനം നൽകാൻ തായാറായില്ല. യുഎഇക്കെതിരെ കഷ്ടിച്ച് ജയിച്ച് പാകിസ്താൻ സൂപ്പർ…

Read More

തിരുവനന്തപുരം പാലോട് വാനരന്‍മാര്‍ കൂട്ടത്തോടെ ചത്ത നിലയില്‍; കാരണം അവ്യക്തം

പാലോട് മങ്കയം പമ്പ് ഹൗസിന് സമീപത്ത് കുരങ്ങന്മാരെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. 13 കുരങ്ങന്‍മാരെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. പ്രദേശത്തുനിന്ന് അവശനിലയിലും നിരവധി കുരങ്ങന്മാരെ കണ്ടു. പ്രദേശവാസികള്‍ വനം വകുപ്പിനെ വിവരം അറിയിച്ചതനുസരിച്ച് ആര്‍.ആര്‍.ടി സംഘം എത്തി ചത്ത കുരങ്ങന്മാരെ പെരിങ്ങമ്മല ഫോറസ്റ്റ് സെക്ഷന്‍ ഓഫീസിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളില്‍ ഓരോ വാനരന്‍മാരെയായി ഇത്തരത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ നാട്ടുകാര് കാര്യമാക്കിയിരുന്നില്ല. ഇന്നാണ് കൂട്ടത്തോടെ ചത്തനിലയില്‍ വാനരന്‍മാരെ കണ്ടെത്തിയത്. പ്രദേശത്തെ ആറ്റിലും മരത്തിലുമായാണ് ഇവയെ കണ്ടെത്തിയത്. പാലോട്…

Read More

‘GST ഇളവുകൾ നവരാത്രി സമ്മാനം; നാളെ രാജ്യത്ത് സമ്പാദ്യോത്സവത്തിന് തുടക്കമാകും’; പ്രധാനമന്ത്രി

നാളെ പുതിയ ജിഎസ്ടി നിരക്കുകൾ പ്രാബല്യത്തിൽ വരാനിരിക്കെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നവരാത്രി ആഘോഷങ്ങളുടെ ആദ്യദിനമായ നാളെ രാജ്യത്ത് സമ്പാദ്യോത്സവത്തിനും തുടക്കമാകുമെന്ന് പ്രധാനമന്ത്രി. മധ്യവർഗത്തിനും കർഷകർക്കും സ്ത്രീകൾക്കും ഇരട്ടിമധുരമാണ് ജിഎസ്ടി പരിഷ്കരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജിഎസ്ടി ഇളവുകൾ ജനങ്ങൾക്കുള്ള നവരാത്രി സമ്മാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്നം സാക്ഷാത്കരിക്കും. ജിഎസ്ടി പരിഷ്കരണം പ്രബല്യത്തിലാകുന്നതോടെ അവശ്യവസ്തുക്കൾ ഉൾപ്പെടെയുള്ളവയ്ക്ക് വില കുറയും. നാളെ മുതൽ അഞ്ച് ശതമാനം, 18 ശതമാനം…

Read More