Headlines

കോവിഡ് വ്യാപനം; സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നതു ഇനിയും വെെകും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നതു ഇനിയും വെെകും. ജൂലെെ അവസാനം വരെ സ്‌കൂളുകള്‍ തുറക്കരുതെന്നാണ് കേന്ദ്ര നിര്‍ദേശം. എന്നാല്‍, ജൂലെെ കഴിഞ്ഞാലും സ്‌കൂളുകള്‍ തുറന്ന് സാധാരണ രീതിയില്‍ അധ്യയനം ആരംഭിക്കാന്‍ പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ദിനംപ്രതി സമ്ബര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നതാണ് വലിയ ആശങ്കയ്‌ക്ക് കാരണം. ഓഗസ്റ്റിലെ രോഗവ്യാപനതോത് കണക്കിലെടുത്തായിരിക്കും സ്‌കൂളുകള്‍ തുറന്ന് സാധാരണ രീതിയിലേക്ക് അധ്യയനം കൊണ്ടുപോകുന്നതിനെ കുറിച്ച്‌ ആലോചിക്കുക. ഓഗസ്റ്റിലെ കോവിഡ് വ്യാപനം വിലയിരുത്തിയ ശേഷം സ്‌കൂളുകള്‍ തുറക്കുന്നതിനെ…

Read More

തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ രണ്ട് പേര്‍ക്ക് കോവിഡ്

തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ രണ്ട് പേര്‍ക്ക് കോവിഡ്. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം. പൊഴിയൂര്‍ സ്വദേശിക്ക് നേരത്തെ രോഗലക്ഷണം ഉണ്ടായിരുന്നതിനാല്‍ പരീക്ഷ എഴുതിയത് പ്രത്യേക മുറിയിലാണ്. അതുകൊണ്ട് മറ്റ് വിദ്യാര്‍ഥികളുമായി സമ്പര്‍ക്കമില്ല. എന്നാല്‍ കരകുളം സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയ 20 പേരെ നിരീക്ഷണത്തിലാക്കി. ജൂലൈ 16നാണ് പരീക്ഷ നടന്നത്. തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പരീക്ഷ മാറ്റിവെയ്ക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ സുരക്ഷ ഉറപ്പാക്കി പരീക്ഷ…

Read More

പെരിങ്ങല്‍ക്കുത്ത് ഡാം: സ്ലൂയിസ് വാല്‍വ് നാളെ തുറക്കും; ജാഗ്രതപാലിക്കണമെന്ന് കലക്ടര്‍

തൃശൂര്‍: പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഒരു സ്ലൂയിസ് വാല്‍വ് നാളെ രാവിലെ ഏഴിന് തുറന്ന് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കും. ജലനിരപ്പ് 419.4 മീറ്റര്‍ കവിഞ്ഞതിനാല്‍ ഏഴ് ക്രെസ്റ്റ് ഗേറ്റുകള്‍ വഴി അധിക ജലം ഇപ്പോള്‍തന്നെ പുഴയിലേക്ക് ഒഴുകുന്നുണ്ട്. തിങ്കളാഴ്ച രാത്രി ഏഴുമണിക്ക് 420.05 മീറ്ററാണ് ജലനിരപ്പ്. ഇതുമൂലം ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയോര വാസികള്‍ ജാഗ്രതപാലിക്കേണ്ടതാണെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു.

Read More

ഇന്ന് 794 പേർക്ക് കൊവിഡ്, സമ്പർക്കത്തിലൂടെ 519 പേർക്ക്; 245 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 92 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 79 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 72 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 53 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 50 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 49 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 48 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 46 പേര്‍ക്കും, തൃശ്ശൂര്‍ ജില്ലയില്‍ 42 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ 28 പേര്‍ക്കും, വയനാട് ജില്ലയില്‍ 26 പേര്‍ക്കും, ഇടുക്കി…

Read More

നാൽപതിനായിരവും കടന്ന് രാജ്യത്തെ പ്രതിദിന വർധനവ്; കൊവിഡ് ബാധിതർ 11 ലക്ഷം കടന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിുടെ 40,425 പേർക്ക് കൂടി കൊവിഡ് ബാധ. ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. 11,18,043 പേരാണ് ഇതിനോടകം കൊവിഡ് ബാധിതരായത്. 681 പേർ കഴിഞ്ഞ ഒറ്റ ദിവസത്തിനിടെ മരിച്ചത്. 3,90,459 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 7,00,087 പേർ രോഗമുക്തി നേടി. 27,497 പേർക്കാണ് കൊവിഡിനെ തുടർന്ന് ഇന്ത്യയിൽ ജീവൻ നഷ്ടപ്പെട്ടത്. ഒരു കോടി 40 ലക്ഷം സാമ്പിളുകളാണ് ഇതിനോടകം പരിശോധിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം…

Read More

സമ്പർക്കത്തിലൂടെ മാത്രം 629 പേർക്ക് കൊവിഡ് ബാധ; 43 പേരുടെ ഉറവിടം അജ്ഞാതം

സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 629 പേർക്ക്. ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്ന് 821 ആണ്. രോഗം സ്ഥിരീകരിച്ചവരിൽ 110 പേർ വിദേശത്തു നിന്നും 69 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. സമ്പർക്കത്തിലൂടെ രോഗബാധിതരായവരിൽ 43 പേരുടെ ഉറവിടം വ്യക്തമല്ല തിരുവനന്തപുരം ജില്ലയിലെ 203 പേർക്കും, എറണാകുളം ജില്ലയിലെ 84 പേർക്കും, പാലക്കാട് ജില്ലയിലെ 70 പേർക്കും, കൊല്ലം ജില്ലയിലെ 61 പേർക്കും, കാസർഗോഡ് ജില്ലയിലെ 48 പേർക്കും, ആലപ്പുഴ ജില്ലയിലെ 34…

Read More

പുതുതായി 26 ഹോട്ട് സ്‌പോട്ടുകൾ; 7 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് പുതുതായി 26 ഹോട്ട് സ്പോട്ടുകൾ തൃശൂർ ജില്ലയിലെ കൊരട്ടി (കണ്ടൈൻമെന്റ് സോൺ വാർഡ് 1), താന്ന്യം (9, 10), കടവല്ലൂർ (18), കാറളം (13, 14), തൃശൂർ കോർപറേഷൻ (49), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (1), കുന്നന്താനം (5, 8), നിരണം (13), പള്ളിക്കൽ (3), റാന്നി പഴവങ്ങാടി (12, 13, 14), കണ്ണൂർ ജില്ലയിലെ തില്ലങ്കേരി (10), ഇരിക്കൂർ (4), ചെറുതാഴം (14), നടുവിൽ (17), കൊല്ലം ജില്ലയിലെ ചിതറ (എല്ലാ വാർഡുകളും), കുമ്മിൾ…

Read More

ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 98 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 75 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 61 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 52 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍…

Read More

ഫൈസൽ ഫരീദ് ദുബൈയിൽ അറസ്റ്റിൽ; ഇന്ത്യയ്ക്ക് നാളെ കൈമാറും

സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതിയെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. റാഷിദിയ പോലീസ് മൂന്ന് ദിവസം മുമ്പാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയായി. ഫൈസൽ ഫരീദ് ചെയ്തത് ഗുരുതര കുറ്റകൃത്യമാണെന്ന് ദുബൈ പോലീസ് പറയുന്നു. ഇയാളെ നാട് കടത്തും. ഇതിന് മുമ്പായി നിർണായക വിവരങ്ങൾ പോലീസ് തേടും. ഫൈസലിനെ നാളെ ഇന്ത്യക്ക് കൈമാറുമെന്നാണ് അറിയുന്നത്. അതേസമയം സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റിന് പങ്കില്ലെന്ന് ദുബൈ പോലീസ് അറിയിച്ചു. വ്യാജ സീൽ ഉപയോഗിച്ചാണ്…

Read More

സംസ്ഥാനത്ത് 20 ഹോട്ട്‌സ്‌പോട്ടുകൾ കൂടി; 6 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് 20 ഹോട്ട്‌സ്‌പോട്ടുകൾ കൂടി. കൊല്ലം ജില്ലയിലെ തൊടിയൂർ (കണ്ടെയ്ൻമെന്റ് സോൺ: എല്ലാ വാർഡുകളും), ശൂരനാട് നോർത്ത് (എല്ലാ വാർഡുകളും), ആലപ്പാട് (എല്ലാ വാർഡുകളും), വിളക്കുടി (എല്ലാ വാർഡുകളും), മയ്യനാട് (എല്ലാ വാർഡുകളും), കരീപ്ര (എല്ലാ വാർഡുകളും), ഉമ്മന്നൂർ (എല്ലാ വാർഡുകളും), പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കര (13), ഏറാത്ത് (11, 13, 15), ആറന്മുള (14), എറണാകുളം ജില്ലയിലെ കുഴുപ്പിള്ളി (1), നെടുമ്പാശേരി (15), ചിറ്റാറ്റുകര (3), ഇടുക്കി ജില്ലയിലെ വണ്ണപുറം (1, 17), മൂന്നാർ (19),…

Read More