Headlines

എൻജിനിയറിങ് പ്രവേശന പരീക്ഷ ഇന്ന് നടക്കും

തിരുവനന്തപുരം : കോവിഡ്‌ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച്‌ 1,10,250 വിദ്യാർഥികൾ സംസ്ഥാനത്ത്‌ എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷയായ കീം എഴുതും. സംസ്ഥാനത്തും ഡൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമായി 342 സെന്ററുകളിൽ ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെയും ഉച്ചയ്‌ക്കുമായാണ്‌ പരീക്ഷ. രജിസ്‌റ്റർ ചെയ്‌ത മൂന്ന്‌ കുട്ടികൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. ഇവർക്ക് ആശുപത്രിയിൽ പരീക്ഷ എഴുതാനുള്ള സജ്ജീകരണം ഒരുക്കി‌. പരീക്ഷാ കേന്ദ്രങ്ങൾ ബുധനാഴ്‌ച അഗ്‌നിശമന സേന അണുവിമുക്തമാക്കി. പനി പരിശോധന, സമൂഹ അകലം എന്നിവ ഉറപ്പാക്കിയാണ്‌ ഹാളിലേക്ക്‌ പ്രവേശിപ്പിക്കുക. പനിയോ…

Read More

രോഗികളില്‍ 60 ശതമാനവും ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍; ആരില്‍ നിന്നും രോഗം പടരാം

സംസ്ഥാനത്തെ രോഗികളില്‍ 60 ശതമാനത്തോളം പേരും രോഗലക്ഷണമില്ലാത്തവരെന്ന് മുഖ്യമന്ത്രി. ആരില്‍ നിന്നും രോഗം പകരാമെന്ന സ്ഥിതിയാണ്. രോഗലക്ഷണമുള്ളവരെ കണ്ടാല്‍ തിരിച്ചറിയാം. അല്ലാത്തവരെ തിരിച്ചറിയാനാകില്ല. ഓരോരുത്തരും ദിവസവും സമ്പര്‍ക്കം പുലര്‍ത്തുന്ന മാര്‍ക്കറ്റുകള്‍, തൊഴിലിടങ്ങള്‍, വാഹനങ്ങള്‍, ആശുപത്രികള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ആരില്‍ നിന്നും രോഗം വന്നേക്കാം ഒരാളില്‍ നിന്നും രണ്ട് മീറ്റര്‍ അകലം പാലിച്ച് സ്വയം സുരക്ഷിത വലയം തീര്‍ക്കാന്‍ ശ്രദ്ധിക്കണം. ഇടപഴകുന്ന എല്ലാ സ്ഥലങ്ങളിലും ചുറ്റും രണ്ട് മീറ്റര്‍ അകലം ഉറപ്പാക്കണം. ഈ സുരക്ഷിത വലയത്തില്‍ മാസ്‌ക്…

Read More

623 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 623 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചതാണിത്.സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും കൊവിഡ് പ്രതിദിന വർധനവ് 600 കടന്നു. തുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന കണക്കാണിത്. ഇന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഇടുക്കി രാജക്കാട് സ്വദേശി വത്സമ്മ ജോയിയാണ് മരിച്ചത്. ഇന്ന് രോഗം ബാധിച്ചവരിൽ 96 പേർ വിദേശത്ത് നിന്നും വന്നവരാണ്. 76 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 432 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്….

Read More

ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 85.13 വിജയ ശതമാനം

കേരള ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷാ ഫലം മന്ത്രി സി.രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. സങ്കീർണമായ കാലഘട്ടത്തിലാണ് പരീക്ഷകൾ നടന്നതെന്നും സേ പരീക്ഷ തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പ്ലസ് ടുവിന് 85.13 ശതമാനമാണ് വിജയ ശതമാനം. ഏറ്റവും വിജയശതമാനം കൂടിയ ജില്ല എറണാകുളമാണ്. 89.02 ആണ് വിജയശതമാനം. ഏറ്റവും കുറവ് കാസര്‍കോടാണ്. 78.68 ശതമാനം. 114 സ്കൂളുകള്‍ 100 ശതമാനം വിജയം കരസ്ഥമാക്കി. 18,510 പേര്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി. മലപ്പുറമാണ് ഏറ്റവും…

Read More

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ എല്ലാ ഞായറാഴ്ചകളിലും ജില്ലയില്‍ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ നടപ്പാക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി കൊയിലാണ്ടി, ചോമ്പാല്‍ ഹാര്‍ബറുകളുടെ പ്രവര്‍ത്തനവും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിരോധിച്ചിട്ടുണ്ട്. ജില്ലയിലെ തൂണേരിയില്‍ കഴിഞ്ഞ ദിവസം 53 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 600 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് പഞ്ചായത്ത് പ്രസിഡന്റും രണ്ട് മെമ്പര്‍മാരും ഉള്‍പ്പെടെ 53 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തൂണേരിയില്‍ ഇതോടെ 97…

Read More

വിഎച്ച്എസ്ഇ, ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

ഹയര്‍ സെക്കന്ററി പരീക്ഷ ഫലം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ആണ് ഫലം ബുധനാഴ്ച പ്രഖ്യാപിക്കുന്നത്. ഇതിനു പുറമെ, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കും. ജൂലൈ രണ്ടാം വാരത്തില്‍ തന്നെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാനായിരുന്നു വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിട്ടതെങ്കിലും അപ്രതീക്ഷിതമായി തിരുവനന്തപുരം നഗരത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഫലപ്രഖ്യാപനം വൈകുകയായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ മന്ത്രിക്ക് പകരം സെക്രട്ടറി ആണ് ഫലംപ്രഖ്യാപിക്കുക. https://www.dhsekerala.gov.in, https://www.keralaresult.nic.in, https://www.prd.kerala.gov.in എന്നീ…

Read More

കേരളം രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തില്‍; അടുത്തത് സമൂഹവ്യാപനം

ലോകാരോഗ്യ സംഘടന മാനദണ്ഡമനുസരിച്ച് രോഗവ്യാപനത്തിന് നാല് ഘട്ടങ്ങളുണ്ടെന്ന് മുഖ്യമന്ത്രി. രോഗികളില്ലാത്ത സ്ഥിതി, പുറത്തു നിന്ന് ആളുകളെത്തി രോഗം പടരുന്ന സ്ഥിതി, ക്ലസ്റ്റേഴ്‌സ് അടിസ്ഥാനപ്പെടുത്തി രോഗവ്യാപനം, സമൂഹവ്യാപനം എന്നിവയാണവ. ഇതില്‍ കേരളം മൂന്നാം ഘട്ടത്തിലാണ് മലപ്പുറം, തിരുവനന്തപുരം അടക്കം പല ജില്ലകളിലും ക്ലസ്റ്ററുകളുണ്ട്. അടുത്ത ഘട്ടം സമൂഹവ്യാപനമാണ്. ഇത് തടയാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ഇതിന് മുമ്പ് നേരിടേണ്ടി വന്ന നിപ ഏകദേശം ഒരു മാസം നീണ്ടുനിന്നു. അത് നമ്മള്‍ തരണം ചെയ്തു. കൊവിഡ് പ്രതിരോധം തുടങ്ങിയിട്ട് ആറ്…

Read More

608 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 608 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ്.ഇതുവരെയുള്ളതില്‍ ഏറ്റവുമുയര്‍ന്ന പ്രതിദിന കണക്കാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 201 പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണ്. ഒരു മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആലപ്പുഴ ചുനക്കരയിലെ 47കാരന്‍ നസീര്‍ ഉസ്മാന്‍ കുട്ടിയാണ് മരിച്ചത് രോഗം ബാധിച്ചവരില്‍ 130 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 68 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 396 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരു ബി…

Read More

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കൊവിഡ്

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ് കൊവിഡ് രോഗം ബാധിച്ചതെന്നാണ് റിപ്പോർട്ട്. ബിഷപ്പ് ഫ്രാങ്കോയുടെ അഭിഭാഷകനും ഡോക്ടർക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കന്യാസ്ത്രീ പീഡനക്കേസിൽ ജാമ്യത്തിലായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി ജാമ്യം റദ്ദാക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതായിരുന്നു നടപടി. കൊവിഡ് ബാധിതന്റെ പ്രാഥമിക സമ്പർക്കത്തിൽ ആയതിനാൽ ഹാജരാകാൻ സാധിക്കില്ലെന്നാണ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഫ്രാങ്കോ മുളയ്ക്കൽ കോടതിയെ അറിയിച്ചത്. എന്നാൽ…

Read More

ഫൈസൽ ഫരീദിനായി ജാമ്യമില്ലാ വാറണ്ട്; എൻഐഎ കോടതി ഉത്തരവ് ഇൻ്റർപോളിന് കൈമാറും

തിരുവനന്തപുരം സ്വ‌ർണ്ണക്കടത്ത് കേസിൽ ഫൈസൽ ഫരീദിനായി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. എൻഐഎ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ഉത്തരവ് ഇൻ്റർപോളിന് കൈമാറും. ദുബായിലുള്ള ഫൈസൽ കേസിലെ മൂന്നാം പ്രതിയാണ്. സരിത്തിനെ കസ്റ്റഡിയിലാവശ്യപ്പെട്ട് എൻഐഎ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. സന്ദീപിന്‍റെ ബാഗ് തുറന്ന് പരിശോധിക്കാനും എൻഐഎ അപേക്ഷ നൽകി. കോടതി വാറണ്ട് പുറപ്പെടുവിക്കുന്നതോടെ ഇന്‍റർപോൾ പ്രതിക്കായി ബ്ലു കോർണർ നോട്ടീസ് പുറപ്പെടുവിച്ച് പ്രതിയുടെ വിവരങ്ങൾ ഇന്ത്യയ്ക്ക് കൈമാറും. ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുന്നതിലൂടെ യുഎഇ കേന്ദ്രീകരിച്ചുള്ള സ്വ‍ർണ്ണക്കടത്തിന്‍റെ കൂടുതൽ വിവരങ്ങൾ…

Read More