Headlines

പൊലീസിന്റെ അതിക്രമം, മുഖ്യമന്ത്രിയെക്കൊണ്ട് നിയമസഭയിൽ മറുപടി പറയിക്കും; വി.ഡി സതീശൻ

പൊലീസ് അതിക്രമങ്ങൾക്ക് മുഖ്യമന്ത്രിയെ കൊണ്ട് നിയമസഭയിൽ മറുപടി പറയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജനങ്ങൾക്ക് വേണ്ടി സഭയിൽ വിചാരണ നടത്തും. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തങ്ങൾ കൂട്ടായ നടപടിയെടുത്തു. ബലാത്സംഗകേസിലെ പ്രതി ഉള്‍പ്പെടെ ഭരണപക്ഷത്തിരിക്കുന്നു. യുവാക്കളെ ഇനിയും പിന്തുണയ്ക്കും. തെറ്റ് ചെയ്ത ഒരാളെയും സംരക്ഷിക്കില്ല. തനിക്കെതിരെ സൈബർ ആക്രമണം ഉണ്ടായതെല്ലാം വ്യാജ അക്കൗണ്ടുകളിൽ നിന്നാണ്. പാർട്ടി പൂർണ്ണപിന്തുണ നൽകിയെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം നാളെ ആരംഭിക്കുന്ന പതിനാലാം നിയമസഭാ സമ്മേളനം രാഷ്ട്രീയ വിവാദങ്ങൾ കൊണ്ട് സജീവമാകും. സാധാരണ…

Read More

സൈലം ഗ്രൂപ്പ് സ്ഥാപകൻ സിനിമാ നിർമാണത്തിലേക്ക്, ഡോ. അനന്തു എന്‍റർടെയ്ൻമെന്റിന് തുടക്കം

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ എഡ്ടെക് കമ്പനികളിൽ ഒന്നായ ‘സൈലം ലേണിംഗ് സ്ഥാപകൻ ഡോ. അനന്തു. എസ് സിനിമാ രംഗത്തേക്ക്. ഈ സ്വപ്നസാക്ഷാത്കാരത്തിന്റെ ഭാഗമായി സ്വന്തമായി ഒരു ചലച്ചിത്ര നിർമാണ കമ്പനി കൂടി തുടങ്ങിയിരിക്കുകയാണ് വിദ്യാർത്ഥികൾക്ക് സുപരിചിതനായ ഡോ. അനന്തു. ”ഡോ. അനന്തു എന്‍റർടെയ്ൻമെന്‍റ് ” എന്ന പേരിൽ തുടങ്ങിയിരിക്കുന്ന ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെ ലോഗോ ലോഞ്ച് ഇവന്റ് കോഴിക്കോട് നടന്നു. വേറിട്ട രീതിയിലുള്ള പഠന രീതികളിലൂടെ കേരളത്തിലുടനീളമുള്ള വിദ്യാർത്ഥികളുടെ പ്രിയപെട്ട അധ്യാപകനാണ് 29 കാരനായ ഡോ. അനന്തു….

Read More

ഛത്തീസ്‌ഗഡിൽ പ്രാർത്ഥനാ ശുശ്രൂഷക്കിടെ ബജ്‌റംഗ്ദൾ ആക്രമണം; പാസ്റ്ററെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ച് കൈ ഒടിച്ചു

ഛത്തീസ്‌ഗഡിൽ ക്രൈസ്തവ വിഭാഗത്തിനു നേരെ വീണ്ടും ആക്രണം. ദുർഗ് ജയിലിനു സമീപം കഴിഞ്ഞ 30 വർഷമായി പ്രവർത്തിച്ചുവരുന്ന ആരാധനാലയത്തിന് നേരെയാണ് ഇന്ന് രാവിലെ ആക്രമണം ഉണ്ടായത്. ഞായറാഴ്ച നടക്കുന്ന പ്രാർത്ഥന ശുശ്രൂഷക്കിടെ ഒരു കൂട്ടം ബജ്‌റംഗ്ദൾ പ്രവർത്തകർ എത്തി മതപരിവർത്തനം അടക്കമുള്ള കാര്യങ്ങൾ ആരോപിച്ചുകൊണ്ട് ആക്രമണം അഴിച്ചുവിടുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. പാസ്റ്ററിനെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു. ജോൺ ജോനാഥൻ എന്ന പാസ്റ്റർക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്. അദ്ദേഹത്തിന്റെ കൈ ആക്രമണത്തിൽ ഒടിഞ്ഞു. സംഭവത്തിനെതിരെ കടുത്ത പ്രതിഷേധമാണ്…

Read More

എഞ്ചിൻ തകരാർ; ലഖ്‌നൗ വിമാനത്താവളത്തിൽ റൺവേയിൽ പറന്നുയരാനാകാതെ ഇൻഡിഗോ വിമാനം

ലഖ്‌നൗ വിമാനത്താവളത്തിൽ വൻ ദുരന്തം ഒഴിവായി. ഡൽഹിയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം റൺവേയിലെ അതിവേഗ ഓട്ടത്തിനിടെ പറന്നുയർത്താനായില്ല. പിന്നീട് പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ചാണ് വിമാനം നിർത്തിയത്.സമാജ്‌വാദി പാർട്ടി എംപി ഡിംപിൾ യാദവും വിമാനത്തിലെ 6 ജീവനക്കാരുമുൾപ്പടെ ഉൾപ്പെടെ 171 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇൻഡിഗോയുടെ 6E-2111 എന്ന വിമാനമാണ് എഞ്ചിൻ തകരാറിനെ തുടർന്ന് പറന്നുയരാഞ്ഞത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് ദുരന്തം ഒഴിവായത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി ഡൽഹിയിലേക്കുള്ള മറ്റൊരു വിമാനത്തിൽ തിരികെ കൊണ്ടുപോയി.

Read More

‘കെസി വേണുഗോപാല്‍ കോണ്‍ഗ്രസിലെ കോഴികളെ പിടിച്ച് കൂട്ടിലടയ്ക്കണം’; വി.മുരളീധരന്‍

എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കുറുക്കനെ അന്വേഷിക്കുന്നതിന് പകരം കോൺഗ്രസിലെ കോഴികളെ അന്വേഷിക്കണമെന്ന് ബിജെപി നേതാവ് വി മുരളീധരൻ. കോഴികളെ പിടിച്ച് കൂട്ടിലടയ്ക്കണം.എംഎൽഎ നിയമസഭയിൽ വരണോ എന്ന ചർച്ച ഇതുവരെ നടന്നിട്ടില്ല. കോഴിയായ കോൺഗ്രസ്‌ നേതാവ് സഭയിൽ വരണോ അതോ പുറത്തുനിന്ന് കൂവിയാൽ മതിയോ എന്നാണ് ചർച്ചയെന്നും വി മുരളീധരൻ പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തിൽ ഗ്രൂപ്പ് വഴക്കിന്റെ പേരിൽ രണ്ടുപേർ ആത്മഹത്യ ചെയ്തു.ഈ കോഴികൾ കാരണം നാട്ടിൽ ജനങ്ങൾക്ക് ഇറങ്ങി നടക്കാൻ കഴിയുന്നില്ല. കോഴികൾ കാരണം…

Read More

നടി റിനി ആൻ ജോർജിനെതിരായ സൈബർ ആക്രമണം; പരാതിയിൽ കര്‍ശന നടപടി എടുക്കാന്‍ DGP യുടെ നിർദേശം

നടി റിനി ആൻ ജോർജിനെ സാമൂഹ്യമാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന പരാതിയിൽ കര്‍ശന നടപടി എടുക്കാന്‍ നിര്‍ദേശം നല്‍കി ഡി.ജി.പി. ആരോപണ വിധേയർക്കെതിരെ കേസ് എടുക്കാനാണ് പൊലീസിന്റെ നീക്കം. നടി പരാതിയില്‍ പറയുന്ന വ്യക്തികൾക്കെതിരെ പ്രത്യേകമായിട്ടായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്യുക. രാഹുല്‍ ഈശ്വര്‍, ഷാജന്‍ സ്‌കറിയ, ക്രൈം നന്ദകുമാ‍‍‍ർ അടക്കമുളളവര്‍ക്ക് എതിരെയാണ് പരാതി. ജാമ്യമില്ലാ വകുപ്പ് അടക്കം ചുമത്താവുന്ന കുറ്റം പരാതിയില്‍ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കേസ് രജിസ്റ്റര്‍ ചെയ്യുന്നത് എവിടെ എന്നതില്‍ തീരുമാനമായില്ല.രാഹുല്‍ മാങ്കുട്ടത്തിലിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ…

Read More

പാലക്കാട് ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനിടെ ഇടഞ്ഞ ആനയെ തളച്ചു

രണ്ടുമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ പാലക്കാട് കുന്നത്തൂർ മേട് ബാലമുരളി ക്ഷേത്ര ശ്രീകൃഷ്ണജയന്തി ആഘോഷത്തിനിടെ ഇടഞ്ഞ ആനയെ തളച്ചു. ആനയുടെ മുൻ പാപ്പാൻ എത്തിയാണ് ആനയെ മെരുക്കിയത്. ആനപ്പുറത്ത് ഉണ്ടായിരുന്ന മൂന്ന് യുവാക്കളെയും സുരക്ഷിതമായി താഴെയിറക്കി. ഇന്ന് രാവിലെ 10 മണിയോടെയാണ് ബാലമുരളി ക്ഷേത്രത്തിലെ ശ്രീകൃഷ്ണജയന്തി ഉത്സവത്തിന്റെ ഭാഗമായി നടന്ന എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞത്. ഒൻപത് ആനകളെ അണിനിരത്തിയുള്ള എഴുന്നള്ളത്ത് പുരോഗമിക്കുമ്പോൾ ദയ ആശുപത്രിക്ക് സമീപത്തുവച്ച് ചെറുപ്പളശ്ശേരി മണികണ്ഠൻ എന്ന ആന വിരണ്ടോടി പ്രദേശത്തെ ഒരു വീടിൻറെ പറമ്പിലേക്ക്…

Read More

കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16 ന് ശബരിമല നട തുറക്കും; ആഗോള അയ്യപ്പ സംഗമം സെപ്റ്റംബർ 20 ന് പമ്പയിൽ

കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16ന് ശബരിമല നട തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. കന്നി മാസം ഒന്നിന് (സെപ്റ്റംബർ 17) രാവിലെ അഞ്ചുമണിക്ക് ദർശനത്തിനായി നട തുറക്കും. കന്നിമാസ പൂജകൾ പൂർത്തിയാക്കി സെപ്റ്റംബർ 21 ന് രാത്രി 10 മണിക്കാണ് നട അടയ്ക്കുക. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം സെപ്റ്റംബർ…

Read More

‘ടി സിദ്ദിഖ് വാക്കുപാലിച്ചില്ല’; കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുന്ന തിരുവഞ്ചൂരിന്റെ ശബ്ദരേഖ പുറത്ത്

തിരുവഞ്ചൂർ രാധാകൃഷ്ണനുമായുള്ള ശബ്ദസംഭാഷണം പുറത്തുവിട്ട് വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ. എം. വിജയന്റെ കുടുംബം. എം.എൽ.എ ടി. സിദ്ദിഖ് പറഞ്ഞ ഒരു കാര്യവും ഇതുവരെ നടന്നിട്ടില്ലെന്ന് എൻ. എം. വിജയന്റെ മരണത്തിൽ അന്വേഷണം നടത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നു. വാക്ക് പറഞ്ഞവർക്ക് പാലിക്കാൻ മര്യാദയുണ്ടായിരുന്നു. സെറ്റിൽമെന്റ് പാലിക്കാൻ വേണ്ടിയാണു ഉണ്ടാക്കിയതെന്നും, ചതിക്കാൻ വേണ്ടിയല്ലെന്നും തിരുവഞ്ചൂർ പറയുന്നു. ”സിദ്ദിഖ് പറഞ്ഞ ഒരു കാര്യവും ഇതുവരെ നടന്നിട്ടില്ല. പിന്നെന്തിനാണ് ഈ കാര്യം മാത്രം നടത്താൻ ശ്രമിച്ചത്? തരികിട പണികളോട്…

Read More

മണ്ഡലത്തിൽ ഉണ്ടായിട്ടും ജോസ് നെല്ലേടത്തിന്റെ വീട് സന്ദർശിക്കാതെ പ്രിയങ്ക ഗാന്ധി

കള്ളക്കേസിൽ കുടുക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിനിടെ ആത്മഹത്യ ചെയ്ത കോൺഗ്രസ് പഞ്ചായത്ത് അംഗം ജോസ് നെല്ലേടത്തിന്റെ വീട് സന്ദർശിക്കാതെ പ്രിയങ്ക ഗാന്ധി എംപി. മണ്ഡലത്തിൽ ഉണ്ടായിട്ടും ഡിസിസി ട്രഷറർ എൻ എം വിജയൻറെ മരുമകൾ പത്മജയെയും പ്രിയങ്ക ഗാന്ധി സന്ദർശിച്ചില്ല. ഈ വിഷയം ഉയർത്തിക്കൊണ്ടു വരാനാണ് സിപിഐഎമ്മിന്റേയും ബിജെപിയുടേയും നീക്കം. അതേസമയം വയനാട് പുൽപ്പള്ളി മുള്ളൻകൊല്ലിയിൽ കോൺഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുക്കാൻ പൊലീസ്. ഇന്ന് മൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. ജോസ്…

Read More