Headlines

‘കെസി വേണുഗോപാല്‍ കോണ്‍ഗ്രസിലെ കോഴികളെ പിടിച്ച് കൂട്ടിലടയ്ക്കണം’; വി.മുരളീധരന്‍

എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കുറുക്കനെ അന്വേഷിക്കുന്നതിന് പകരം കോൺഗ്രസിലെ കോഴികളെ അന്വേഷിക്കണമെന്ന് ബിജെപി നേതാവ് വി മുരളീധരൻ. കോഴികളെ പിടിച്ച് കൂട്ടിലടയ്ക്കണം.എംഎൽഎ നിയമസഭയിൽ വരണോ എന്ന ചർച്ച ഇതുവരെ നടന്നിട്ടില്ല. കോഴിയായ കോൺഗ്രസ്‌ നേതാവ് സഭയിൽ വരണോ അതോ പുറത്തുനിന്ന് കൂവിയാൽ മതിയോ എന്നാണ് ചർച്ചയെന്നും വി മുരളീധരൻ പറഞ്ഞു.

പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തിൽ ഗ്രൂപ്പ് വഴക്കിന്റെ പേരിൽ രണ്ടുപേർ ആത്മഹത്യ ചെയ്തു.ഈ കോഴികൾ കാരണം നാട്ടിൽ ജനങ്ങൾക്ക് ഇറങ്ങി നടക്കാൻ കഴിയുന്നില്ല. കോഴികൾ കാരണം നാട്ടിൽ സ്ത്രീകൾക്ക് ബുദ്ധിമുട്ട്, വഴി നടക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കള്ളക്കേസിൽ കുടുക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിനിടെ ആത്മഹത്യ ചെയ്ത കോൺഗ്രസ് പഞ്ചായത്ത് അംഗം ജോസ് നെല്ലേടത്തിന്റെ വീട് സന്ദർശിക്കാതെ പ്രിയങ്ക ഗാന്ധി എംപി. മണ്ഡലത്തിൽ ഉണ്ടായിട്ടും ഡിസിസി ട്രഷറർ എൻ എം വിജയൻറെ മരുമകൾ പത്മജയെയും പ്രിയങ്ക ഗാന്ധി സന്ദർശിച്ചില്ല. ഈ വിഷയം ഉയർത്തിക്കൊണ്ടു വരാനാണ് സിപിഐഎമ്മിന്റേയും ബിജെപിയുടേയും നീക്കം.