
ഹണിട്രാപ്പിൽ കുടുക്കി യുവാക്കളെ കെട്ടിത്തൂക്കി മർദിച്ചു; പത്തനംതിട്ടയിൽ ദമ്പതികൾ അറസ്റ്റിൽ
പത്തനംതിട്ട ചരൽക്കുന്നിൽ യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി അതിക്രൂരമായി മർദിച്ചു. ആലപ്പുഴ, റാന്നി സ്വദേശികളെ കെട്ടിത്തൂക്കി മർദിച്ചെന്നാണ് എഫ്‌ഐആർ. ദമ്പതികളായ ജയേഷ്, രശ്മി എന്നിവർ പിടിയിലായി. സൗഹൃദം നടിച്ച് വീട്ടിൽ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചെന്ന് ഇരയായ റാന്നി സ്വദേശി പറഞ്ഞു. ദമ്പതികൾ മനോവൈകൃതമുള്ളവരെന്ന് പൊലീസ് പറയുന്നു. തിരുവോണ ദിവസം വീട്ടിലേക്ക് വളരെ സൗഹൃദപരമായി വിളിച്ചുവരുത്തുകയായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കവേ മുഖത്ത് പേപ്പർ സ്പ്രേ അടിച്ചുവെന്നും യുവതി കൈകൾ കെട്ടിയിടുകയും ചെയ്യുകയായിരുന്നു. കമ്പി വടി ഉപയോഗിച്ച് അടിക്കുകയും വാ മൂടി കെട്ടുകയും ചെയ്തു….