ഡിറ്റ് വാ ചുഴലിക്കാറ്റ്; നാളെ വൈകിട്ടോടെ ന്യൂനമര്‍ദ്ദമായി മാറും; തമിഴ്‌നാട്ടില്‍ മൂന്ന് മരണം
ഡിറ്റ് വാ ചുഴലിക്കാറ്റ് നാളെ വൈകിട്ടോടെ ന്യൂനമര്‍ദ്ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തീരദേശ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും തുടരും. ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ മൂന്ന് പേര്‍ മരിച്ചുവെന്ന് റവന്യൂ മന്ത്രി കെകെഎസ്എസ്ആര്‍ രാമചന്ദ്രന്‍ അറിയിച്ചു. ശ്രീലങ്കയില്‍ മരണം 159 ആയി. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴയിലും കാറ്റിലുമാണ് മൂന്ന് പേര്‍ മരിച്ചത്. തൂത്തുക്കുടി, തഞ്ചാവൂര്‍, മയിലാടുതുറൈ എന്നിവിടങ്ങളില്‍ ആണ് മരണമുണ്ടായത്. 234 വീടുകള്‍ തകര്‍ന്നു. 38 ക്യാംപുകളിലായി 2393 പേര്‍ കഴിയുന്നുണ്ടെന്നും മന്ത്രി കെകെഎസ്എസ്ആര്‍ രാമചന്ദ്രന്‍ അറിയിച്ചു….
