Headlines

കേരളത്തിൽ ആദ്യമായി ഭിന്നശേഷിക്കാർക്കായി മോട്ടോറൈസ്ഡ് വീൽചെയറുകൾ പുറത്തിറക്കി എസ് പി ആദർശ് ഫൗണ്ടേഷൻ

കേരളത്തിൽ ആദ്യമായി ഭിന്നശേഷിക്കാർക്കു വേണ്ടി യന്ത്ര സഹായത്താൽ പ്രവർത്തിക്കുന്ന വീൽചെയറുകൾ പുറത്തിറക്കി എസ്.പി ആദർശ് ഫൗണ്ടേഷൻ. തിരുവനന്തപുരം എസ് പി മെഡിഫോർട്ട് ആശുപത്രിയിൽ നടന്ന ചടങ്ങിൽ 10 നിയോബോൾട്ട് വാഹനങ്ങൾ സൊമാറ്റോ ഡെലിവറി പങ്കാളികൾക്ക് കൈമാറി എസ് പി ആദർശ് ഫൗണ്ടേഷനും കാൻ വോക്ക് (Can Walk) ഫൗണ്ടേഷനും സംയുക്തമായുള്ള ഈ സാമൂഹിക സംരംഭം, ‘ലിവ്‌ലിഹുഡ് ഓൺ വീൽസ്’ (Livelihood On Wheels) എന്ന പദ്ധതിയുടെ ഭാഗമായി നിയോ മോഷൻ (NeoMotion), സൊമാറ്റോ എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്….

Read More

വോട്ടർപട്ടിക പരിഷ്‌കരണം; ശീതകാല സമ്മേളനത്തിൽ സർക്കാരിനെതിരെ പ്രധാന ആയുധമാക്കാൻ ഇന്ത്യ സഖ്യം

പാർലമെന്റിന്റ ശീത കാല സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ തീവ്ര പട്ടിക പരിഷ്കരണം സർക്കാരിനെതിരെ പ്രധാന ആയുധമാക്കാൻ ഇന്ത്യ സഖ്യം. സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ കോൺഗ്രസും, ടിഎംസിയും അടക്കമുള്ള പാർട്ടികൾ വിഷയം ഉന്നയിച്ചു. പാർലമെന്റിന്റ ശീത കാല സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ തീവ്ര പട്ടിക പരിഷ്കരണം സർക്കാരിനെതിരെ പ്രധാന ആയുധമാക്കാൻ ഇന്ത്യ സഖ്യം. സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ കോൺഗ്രസും, ടിഎംസിയും അടക്കമുള്ള പാർട്ടികൾ വിഷയം ഉന്നയിച്ചു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിലും, എസ്ഐആർ പ്രതിപക്ഷത്തിന്റെ മുഖ്യ അജണ്ടയായി…

Read More

അതിജീവിതയെ അധിക്ഷേപിച്ച കേസ്: സന്ദീപ് വാര്യർ നാലാം പ്രതി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിൽ സന്ദീപ് വാര്യരെയും പ്രതിചേർത്തു. അതിജീവിതയെ അപമാനിച്ച കേസിൽ നാലാം പ്രതിയാണ് സന്ദീപ് വാര്യര്‍. ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രചരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്. കേസിൽ രാഹുൽ ഈശ്വർ അഞ്ചാം പ്രതിയും രഞ്ജിത പുളിക്കൻ ഒന്നാംപ്രതിയും അഡ്വ. ദീപ ജോസഫ് രണ്ടാം പ്രതിയുമാണ്. യുവതിയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സൈബറിടങ്ങളിലൂടെയും തന്റെ യുട്യൂബ് ചാനലിലൂടെയും അതിജീവിതയെ അധിക്ഷേപിക്കുന്ന തരത്തിൽ രാഹുൽ ഈശ്വർ നിരന്തരം പോസ്റ്റുകളും…

Read More

ഫോണില്‍ ആക്ടീവ് സിം കാര്‍ഡില്ലേ? വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാനാകില്ല; കര്‍ശന നിര്‍ദേശവുമായി കേന്ദ്രം

ആക്ടീവ് സിം കാര്‍ഡുമായി ലിങ്ക് ചെയ്തിട്ടില്ലാത്ത വാട്ട്‌സ്ആപ്പ് അക്കൗണ്ടുകള്‍ മരവിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സിം ബൈന്‍ഡിങ് നിയമപ്രകാരമാണ് ആക്ടീവ് സിമ്മുമായി ബന്ധപ്പെടുത്തിയിട്ടില്ലാത്ത മെസേജിങ് പ്ലാറ്റ്‌ഫോമുകളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുക. നിങ്ങള്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്ന ഡിവൈസില്‍ ആക്ടീവ് സിം ഇട്ടിട്ടില്ലെങ്കില്‍ അക്കൗണ്ട് തുറക്കാനാകാത്ത അവസ്ഥ വരും. വാട്ട്‌സ്ആപ്പ് അക്കൗണ്ടിനെ മാത്രമല്ല ടെലിഗ്രാം, സിഗ്നല്‍, സ്‌നാപ്പ് ചാറ്റ് മുതലായവ പ്ലാറ്റ്‌ഫോമുകളിലെ അക്കൗണ്ടുകളും ആക്ടീവ് സിമ്മില്ലെങ്കില്‍ വൈകാതെ നിര്‍ജീവമാകും സൈബര്‍ സുരക്ഷയ്ക്കുണ്ടാകുന്ന ആഘാതങ്ങള്‍ കുറയ്ക്കുന്നതിന്റേയും ഹാക്കിംഗ് തടയുന്നതിന്റേയും ഭാഗമായാണ് പുതിയ…

Read More

മുനമ്പം സമരം അവസാനിപ്പിച്ച് ഭൂസംരക്ഷണ സമിതി; പുതിയ സമരം തുടങ്ങി ഒരു വിഭാഗം; ഭിന്നത തുടരുന്നു

മുനമ്പത്തെ സമരം അവസാനിപ്പിച്ച് ഭൂസംരക്ഷണ സമിതി. കരമടയ്ക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് സമരസമിതി പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാല്‍ പ്രതിഷേധക്കാര്‍ക്കിടയിലെ അഭിപ്രായ ഭിന്നത തുടരുന്നതിനിടെ മറുവിഭാഗം പുതിയ പ്രതിഷേധം തുടങ്ങുമെന്ന് പ്രഖ്യാപിച്ചു. മമന്ത്രിമാരായ കെ രാജനും പി രാജീവുമെത്തി സമരക്കാര്‍ക്ക് നാരങ്ങാനീര് നല്‍കിയതോടെയാണ് പ്രതിഷേധത്തിന് താത്ക്കാലിക വിരാമമായത്. ഭൂമിയിലെ റവന്യൂ അവകാശങ്ങള്‍ പൂര്‍ണമായി ലഭിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് മറുവിഭാഗം പറയുന്നത്. മതിയായ കൂടിയാലോചനകള്‍ നടത്താതെയാണ് സമരസമിതി സമരം അനസാനിപ്പിക്കാന്‍ തീരുമാനമെടുത്തതെന്നും മറുവിഭാഗം ആരോപിച്ചു. മുനമ്പം നിവാസികള്‍ക്ക്…

Read More

കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവം: വടകര ഡിവൈഎസ്പി എ ഉമേഷിന് സസ്പെൻഷൻ

കോഴിക്കോട്: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവത്തെ തുടർന്ന് ആരോപണ വിധേയനായ വടകര ഡിവൈഎസ്പി എ ഉമേഷിനെ സസ്പെൻഡ് ചെയ്തു. ഉമേഷിൻ്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര കുറ്റകൃത്യമാണെന്നും പൊലിസ് എന്ന പദവി ദുരുപയോഗം ചെയ്തുവെന്നും ആഭ്യന്തരവകുപ്പിൻ്റെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ഇന്നലെ ഉമേഷ് മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരുന്നു. ഇസിജിയിൽ വ്യതിയാനം വന്നതിനെ തുടർന്നാണ് മെഡിക്കൽ അവധിയിൽ പ്രവേശിക്കുന്നതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ഡിവൈഎസ്പി ഉമേഷിനെതിരായ അന്വേഷണ റിപ്പോർട്ടിൽ ​ഗുരുതരമായ കുറ്റകൃത്യമാണ് നടത്തിയതെന്നാണ് കണ്ടെത്തൽ. പൊലീസ് പദവി ദുരുപയോ​ഗം ചെയ്തതായും ആഭ്യന്തര…

Read More

സൈബർ അധിക്ഷേപ പരാതിയിൽ നടപടി; രാഹുൽ ഈശ്വർ കസ്റ്റഡിയിൽ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വർ കസ്റ്റഡിയിൽ. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പൊലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് രാഹുൽ ഈശ്വറെ എആർ ക്യാമ്പിലേക്ക് കൊണ്ടുപോയി. അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ ശ്രമിച്ചതാണ് കുറ്റം. സൈബർ പൊലീസാണ് രാഹുൽ ഈശ്വറെ ചോ​ദ്യം ചെയ്യാൻ വിളിപ്പിച്ചത്. രാഹുൽ ഈശ്വർ ഉൾപ്പെടെ നാലുപേരുടെ യുആർഎൽ ആണ് പരാതിക്കാരി സമർപ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പൊലീസ് തുടർനടപടികളിലേക്ക് കടന്നത്. കോണ്‍‌ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും…

Read More

അനാവശ്യ യാത്രകൾ ഒഴിവാക്കണം, മലമ്പുഴയില്‍ ജാഗ്രതാനിർദേശം; വനം വകുപ്പ് പുലിയെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു

പാലക്കാട്: പാലക്കാട് മലമ്പുഴയിൽ പുലിയെ കണ്ടതിനെ തുടര്‍ന്ന് പ്രദേശത്ത് ജാഗ്രത നിർദേശം നല്‍കി. മലമ്പുഴ അകത്തേത്തറ, കെട്ടേക്കാട് വനം റേഞ്ച് പരിധിയിൽ രാത്രി യാത്രചെയ്യുന്നവർക്കാണ് ജാഗ്രത നിർദേശം. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് പൊലീസിന്‍റെയും വനം വകുപ്പ് നിർദേശം. പ്രദേശത്ത് മുഴുവൻ സമയ നിരീക്ഷണത്തിന് വനം വകുപ്പ് പ്രത്യേക സ്‌ക്വാഡ് തുടരുന്നുണ്ട്. രണ്ട് സംഘങ്ങളെയാണ് നിരീക്ഷണത്തിന് നിയോഗിച്ചിട്ടുള്ളത്. മലമ്പുഴ സർക്കാർ സ്കൂൾ പരിസരത്തും ജയിൽ ക്വാർട്ടേഴ്‌സിനായി ഏറ്റെടുത്ത സ്ഥലത്തും രാവിലെ സംഘം പരിശോധന നടത്തിയിരുന്നു. പുലിയെ കണ്ടെന്നറിയിച്ചയാളോട് വനംവകുപ്പ്…

Read More

ഐപിഎല്ലിൽ ഇനി റസ്സല്‍ ഷോ ഇല്ല; വിരമിക്കൽ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ് താരം

വെസ്റ്റ് ഇന്‍ഡീസ് താരം ആന്ദ്രെ റസ്സല്‍ ഐപിഎല്ലില്‍ നിന്ന് വിരമിച്ചു. 2026 സീസണിനു മുന്നോടിയായി താരത്തെ കെകെആര്‍ റിലീസ് ചെയ്തിരുന്നു. പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിരമിച്ചെങ്കിലും താരത്തെ കൈവിടാന്‍ കെകെആര്‍ തയ്യാറായില്ല. ടീമിന്റെ പുതിയ പവര്‍ കോച്ചായി റസ്സലിനെ ടീം നിയമിച്ചു. റസ്സല്‍ 12 സീസണുകളിലായി കെകെആര്‍ ജേഴ്‌സിയിലുണ്ട്. മറ്റൊരു ടീമില്‍ കളിക്കേണ്ടതില്ലെന്ന തീരുമാനമാണ് വിരമിക്കലിനു പിന്നില്‍. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ രണ്ട് കിരീട നേട്ടങ്ങളില്‍ നിര്‍ണായക സാന്നിധ്യമാണ് റസ്സല്‍. 140 ഐപിഎല്‍ മത്സരങ്ങള്‍ താരം കളിച്ചു….

Read More

പരാതിക്കാരി ഫ്‌ളാറ്റിലെത്തിയ ദിവസത്തെ CCTV ദൃശ്യങ്ങൾ ലഭ്യമായില്ല; രാഹുലിന്റെ ഫ്ലാറ്റിലെ പരിശോധന പൂർത്തിയായി

ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പാലക്കാട്ടെ ഫ്‌ളാറ്റിലെ പരിശോധന പൂർത്തിയായി. ഇന്നത്തെ പരിശോധന പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി. പരാതിക്കാരിയെത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായില്ല. ഫ്ലാറ്റിൽ ഉള്ളത് ഒരു മാസത്തെ സിസിടിവി ബാക്ക് അപെന്ന് കണ്ടെത്തൽ. നാളെ അന്വേഷണ സംഘം വീണ്ടും ഫ്ലാറ്റിൽ എത്തും. കെയർടേക്കറിൽ നിന്ന് വിവരങ്ങൾ തേടും. എംഎല്‍എ ഓഫീസിലും എസ്‌ഐടി സംഘം പരിശോധന നടത്തും. സ്വകാര്യ വാഹനത്തിലാണ് അന്വേഷണ സംഘമെത്തിയത്. പാലക്കാട് ക്രൈംബ്രാഞ്ച് ഓഫീസില്‍ എസ്‌ഐടി സംഘം യോഗം ചേര്‍ന്നു….

Read More