Headlines

ആലപ്പുഴയിൽ KSRTC ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ ഹരിപ്പാട് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരായ കുമാരപുരം സ്വദേശി ശ്രീനാഥ്(25),സുഹൃത്ത് ഗോകുൽ (25) എന്നിവരാണ് മരിച്ചത്. രാത്രി 12 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. വീട്ടിലേക്ക് മടങ്ങുംവഴിയാണ് അപകടം സംഭവിച്ചത്. ഒരാൾ സംഭവ സ്ഥലത്ത് വെച്ചും മറ്റൊരാൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. കുമാരപുരം പഞ്ചായത്ത് ഏഴാം വാർഡിലെ ബിജെപി സ്ഥാനാർത്ഥി രഘുകുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബൈക്കാണ് അപകടത്തിൽപ്പെട്ടത്. രഘുകുമാറിന്റെ അനന്തരവൻ…

Read More

കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കാൻ നടപടി; സുപ്രീംകോടതി നടപടികളിൽ‌ സുപ്രധാന മാറ്റങ്ങൾ

സുപ്രീംകോടതി നടപടികളിലെ സുപ്രധാന മാറ്റങ്ങൾ ഇന്ന് മുതൽ. കേസുകളുടെ ലിസ്റ്റിങ്ങിനും മെൻഷനിങ്ങിലുമാണ് മാറ്റങ്ങൾ വരുത്തിയത്. അടിയന്തര സ്വഭാവമുള്ള കേസുകൾ വാക്കാൽ പരാമർശിച്ചാൽ ഉടൻ വാദം കേൾക്കുന്ന രീതിക്ക് പകരം ലിസ്റ്റിങ് സംവിധാനം ഏർപ്പെടുത്തി. ഇതുപ്രകാരം അഭിഭാഷകർ വാക്കാൽ പരാമർശിക്കേണ്ടതില്ല. ദീർഘകാലമായി കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നടപടി. ഇനി മുതൽ ഒരു കോടതിയിലും മുതിർന്ന അഭിഭാഷകരെ ഹർജികൾ മെൻഷൻ ചെയ്യാൻ അനുവദിക്കില്ല എന്നതാണ് മറ്റൊരു മാറ്റം. വധിയപേക്ഷ നൽകുന്നതിനും മാറ്റംവരുത്തി. കെട്ടിക്കിടക്കുന്ന കേസുകൾ ലിസ്റ്റ്…

Read More

ലൈംഗിക പീഡനക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിനായി തിരച്ചിൽ ഊർജിതം, രണ്ടാംപ്രതി ജോബി ജോസഫും ഒളിവിൽ

ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനായി തിരച്ചിൽ ഊർജിതമാക്കി അന്വേഷണ സംഘം. കേരളത്തിലും തമിഴ്നാട്ടിലുമാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞദിവസം രാഹുലിന്റെ സുഹൃത്തുക്കളുടെ വീട്ടിലടക്കം പരിശോധന നടത്തിയെങ്കിലും തെളിവുകൾ ലഭിച്ചില്ല. അന്വേഷണ ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാനത്തിനകത്തും പുറത്തും രാഹുലിനായി വലവിരിച്ചിരിക്കുകയാണ്. രണ്ടാംപ്രതി ജോബി ജോസഫും ഒളിവിലാണ്. പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജാമ്യം ലഭിക്കുന്ന കുറ്റങ്ങൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് ഗുരുതര വകുപ്പുകൾ കൂടി ചുമത്തുകയായിരുന്നു. ഇന്നലെ…

Read More

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ബസുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിച്ചു; 11 മരണം

തമിഴ്‌നാട് ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് പതിനൊന്ന് പേര്‍ മരിച്ചു. നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റു. ചികിത്സയിലുള്ളവരില്‍ ചിലരുടെ നില ഗുരുതരമാണ്. കാരക്കുടി കുമ്പന്‍കുടി പാലത്ത് ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം. തിരുപ്പൂരില്‍ നിന്ന് കാരക്കുടിയിലേയ്ക്ക് പോയ ബസും കാരക്കുടിയില്‍ നിന്ന് ദിണ്ടിഗലിലേയ്ക്ക് പോയ ബസുമാണ് കൂട്ടിയിടിച്ചത്. നാച്ചിയാര്‍പുരത്ത് നിന്നെത്തിയ പൊലിസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തി. എട്ടുപേര്‍ അപകട സ്ഥലത്തും മൂന്നുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. എട്ടു സ്ത്രീകളും ഒരു കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടും. പരുക്കേറ്റവര്‍…

Read More

വീട്ടില്‍ നിന്ന് നമ്മുടെ അച്ഛനും സഹോദരനുമെല്ലാം ജയിലിലേക്കുള്ളത് ഒരു വ്യാജ പരാതിയുടെ ദൂരം മാത്രം; ന്യായീകരിച്ച് രാഹുല്‍ ഈശ്വര്‍

തനിക്കെതിരെ വന്നത് വ്യാജ പരാതിയാണെന്നും ലൈംഗിക അധിക്ഷേപം നേരിട്ടെന്ന് പറയുന്ന യുവതിയുടെ ചിത്രങ്ങള്‍ താന്‍ പങ്കുവച്ചില്ലെന്നും രാഹുല്‍ ഈശ്വര്‍. പൊലീസ് അറസ്റ്റ് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുവതിയുടെ ഫോട്ടോ താന്‍ പരസ്യപ്പെടുത്തി എന്നത് കള്ളമാണെന്നും തന്നെ കുടുക്കാനാണ് ശ്രമം നടക്കുന്നതെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇവിടെ പുരുഷ കമ്മീഷന്‍ വേണ്ടതിന്റെ ആവശ്യകതയാണ് തനിക്കെതിരായ കേസിലും തെളിയുന്നതെന്നാണ് രാഹുല്‍ ഈശ്വറിന്റെ ന്യായീകരണം. വ്യാജ പരാതിയാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. ഇവിടുത്തെ പുരുഷന്മാര്‍ക്ക്, നമ്മുടെ വീട്ടിലുള്ള അച്ഛനും സഹോദരനുമെല്ലാം ജയിലിലേക്കുള്ളത്…

Read More

ടെലിവിഷൻ റേറ്റിങിന് ബാർക് ഉദ്യോഗസ്ഥന് കോഴ; വിശദ അന്വേഷണം വേണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ഫെഡറേഷൻ

കേരളത്തിലെ ടെലിവിഷൻ റേറ്റിങ് തിരിമറി സംബന്ധിച്ച വെളിപ്പെടുത്തലിൽ വിശദവും സമയബന്ധിതവുമായ അന്വേഷണം ആവശ്യപ്പെട്ട് രാജ്യത്തെ വാർത്ത ചാനലുകളുടെ സംഘടനയായ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ഫെഡറേഷൻ. ‘അതിനിടെ തിരിമറിയെ കുറിച്ച് ടെലിവിഷൻ റേറ്റിങ് ഏജൻസിയായ ബാർക്ക് ഇന്ത്യ പ്രഖ്യാപിച്ച ഫോറൻസിക് ഓഡിറ്റിങ്ങ് തുടരുകയാണ്. ബാർക്ക് ഡാറ്റ അട്ടിമറിക്കാൻ കോടികൾ കൈക്കൂലിവാങ്ങുന്ന സംഘത്തിൻ്റെ വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നു. മുംബെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാർക്ക് ജീവനക്കാരൻ പ്രേംനാഥിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ തട്ടിപ്പിന് പിന്നിൽ. ബാർക്കിലെ മിഡിൽ ലെവൽ ഉദ്യോഗസ്ഥനായ പ്രേം നാഥിൻ്റെ Trust…

Read More

ഇങ്ങനെയുള്ളവരെ വെറുതെ വിട്ടയയ്ക്കരുത്, രാഹുല്‍ ഈശ്വര്‍ എന്നെയും ക്രൂരമായി തേജോവധം ചെയ്തയാള്‍: റിനി ആന്‍ ജോര്‍ജ്

സൈബര്‍ അധിക്ഷേപ പരാതിയില്‍ രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതികരണവുമായി യുവനടി റിനി ആന്‍ ജോര്‍ജ്. തനിക്കെതിരേയും വളരെ മോശമായി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ച ആളാണ് രാഹുല്‍ ഈശ്വറെന്നും നിരന്തരമായി സ്ത്രീകളെ അധിക്ഷേപിക്കുന്ന ഇയാളെ വെറുതെ വിട്ടയയ്ക്കരുതെന്നും റിനി പറഞ്ഞു. ലൈംഗിക അതിക്രമത്തിന് ഇരയായ സ്ത്രീകള്‍ ഇനി പരാതിയുമായി മുന്നോട്ട് വരാതിരിക്കാനാണ് രാഹുല്‍ ഈശ്വറിനെപ്പോലുള്ളവര്‍ സൈബര്‍ അധിക്ഷേപം നടത്തുന്നതെന്ന് റിനി കൂട്ടിച്ചേര്‍ത്തു രാഹുല്‍ ഈശ്വറിനെതിരെ താന്‍ പരാതി നല്‍കിയിട്ടും ആ കേസില്‍ ഒന്നും സംഭവിക്കാത്തതില്‍ തനിക്ക് പ്രതിഷേധമുണ്ടെന്ന്…

Read More

“കളങ്കാവൽ സയനേഡ് മോഹന്റെ കഥയല്ല, ഞാൻ വില്ലനുമല്ല” ; മമ്മൂട്ടി

ജിതിൻ കെ ജോസിന്റെ സംവിധാനത്തിൽ മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന കളങ്കാവൽ സയനേഡ് മോഹന്റെ കഥയല്ലയെന്ന് മമ്മൂട്ടി. ചിത്രത്തിലെ തന്റെ വേഷം എല്ലാവരും ഇപ്പോൾ പറയുന്നത് പോലെ ഒരു വില്ലൻ കഥാപാത്രവും അല്ല എന്ന് അദ്ദേഹം, കമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ട അഭിമുഖത്തിൽ പറഞ്ഞു. “കുറേയൊക്കെ മാറ്റങ്ങൾ വന്നിട്ടുണ്ട് എങ്കിലും ഇപ്പോഴും പരമ്പരാഗതമായ രീതിയിൽ കഥ പറയുന്ന സിനിമകളിലൊക്കെ നായകന് ഇപ്പോഴും പരിമിതികൾ കാണും എന്നാൽ വില്ലന് അതില്ല. കളങ്കാവലിൽ ഞാൻ അവതരിപ്പിക്കുന്നത് വില്ലനെയല്ല,…

Read More

സ്റ്റേഷനിലെത്തിയ പരാതിക്കാരനെ മര്‍ദിച്ച കേസ്: ഡിവൈഎസ്പി പി എം മനോജിന് സസ്പെൻഷൻ

സ്റ്റേഷനിലെത്തിയ പരാതിക്കാരനെ മര്‍ദിച്ച കേസില്‍ ഡിവൈഎസ്പി പി എം മനോജിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. കോടതി ശിക്ഷിച്ച ഉദ്യോഗസ്ഥനെതിരെയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. 2011-ല്‍ പി എം മനോജ്‌ വടകര എസ്ഐ ആയിരിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്റ്റേഷനിൽ എത്തിയ സിപിഐ പ്രാദേശിക നേതാവിനാണ് മർദനമേറ്റത്. ഇയാളെ മർദിക്കുകയും അന്യായമായി ലോക്കപ്പിലിടുകായും ചെയ്തു. സംഭവത്തിൽ വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മനോജിന് നേരത്തെ ശിക്ഷ വിധിച്ചിരുന്നു….

Read More

‘ഇരയുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തിയത് ഡിവൈഎഫ്ഐ, താൻ മനപൂർവം വെളിപ്പെടുത്തിയിട്ടില്ല’; സന്ദീപ് വാര്യർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിൽ പ്രതികരിച്ച് സന്ദീപ് വാര്യർ. ഇരയുടെ ഐഡന്റിറ്റി മനപൂർവം എവിടെയും വെളിപ്പെടുത്തിയിട്ടില്ല. ഒരു വർഷം മുൻപ് പങ്കെടുത്ത കല്യാണത്തിന്റെ ഫോട്ടോ ഫേസ്ബുക്കിൽ അന്ന് അപ്‌ലോഡ് ചെയ്തിരുന്നു. അത് പലരും ദുരുപയോഗം ചെയ്തു. ശ്രദ്ധയിൽപ്പെട്ടതോടെ ഫോട്ടോ ഡിലീറ്റ് ചെയ്തു. മനപ്പൂർവ്വം ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലെന്നും കേസിലെ നാലാം പ്രതിയായ സന്ദീപ് വാര്യർ പറഞ്ഞു. ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത് ഡിവൈഎഫ്ഐ പ്രവർത്തകരാണ്. മൈക്ക് കെട്ടിവെച്ചവർ സംസാരിച്ചു. കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും….

Read More