Headlines

ആലപ്പുഴയിൽ KSRTC ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ ഹരിപ്പാട് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരായ കുമാരപുരം സ്വദേശി ശ്രീനാഥ്(25),സുഹൃത്ത് ഗോകുൽ (25) എന്നിവരാണ് മരിച്ചത്. രാത്രി 12 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. വീട്ടിലേക്ക് മടങ്ങുംവഴിയാണ് അപകടം സംഭവിച്ചത്.

ഒരാൾ സംഭവ സ്ഥലത്ത് വെച്ചും മറ്റൊരാൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. കുമാരപുരം പഞ്ചായത്ത് ഏഴാം വാർഡിലെ ബിജെപി സ്ഥാനാർത്ഥി രഘുകുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബൈക്കാണ് അപകടത്തിൽപ്പെട്ടത്. രഘുകുമാറിന്റെ അനന്തരവൻ ആണ് മരിച്ച ശ്രീനാഥ്‌.