വരുമാനം വേണം;ചാറ്റ് ജി പി ടിയിൽ പരസ്യങ്ങൾ എത്തിക്കാനൊരുങ്ങി ഓപ്പൺ എ ഐ
ചാറ്റ് ജി പി ടിയിലും പരസ്യങ്ങൾ ലഭ്യമാക്കാനൊരുങ്ങി ഓപ്പൺ എ ഐ. സാം ആൾട്ട്മാൻ തന്നെയാണ് ഈ വിവരം തന്റെ എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. ഗോ സബ്‌സ്‌ക്രിപ്‌ഷൻ ,സൗജന്യ പ്ലാൻ തുടങ്ങിയവ ഉപയോഗിക്കുന്നവരിലേക്കാണ് പരസ്യങ്ങൾ ആദ്യമെത്തുക. പിന്നീട് മറ്റുള്ളവരിലേക്കും എത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. (Open AI is preparing to deliver ads to Chat GPT).കോടികൾ മുതൽമുടക്കുള്ള കമ്പനിക്ക് പിടിച്ച് നിൽക്കണമെങ്കിൽ വരുമാനം അത്യാവശ്യമാണ്. അതിനാലാണ് കമ്പനി ഇപ്പോൾ പരസ്യ വിതരണം ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അമേരിക്കയിലാകും…
