തിരുവനന്തപുരത്ത് സിപിഎമ്മിന് തിരിച്ചടി; ദേശാഭിമാനി മുൻ ബ്യൂറോ ചീഫും വിമതനായി രംഗത്ത്, ഉള്ളൂർ വാർഡിൽ മത്സരിക്കും
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ ഉള്ളൂർ വാർഡിലും സിപിഎമ്മിന് വിമതൻ. ഉള്ളൂരിൽ കെ ശ്രീകണ്ഠനാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. സിപിഎം ഉള്ളൂർ ലോക്കൽ കമ്മിറ്റി അംഗമാണ്. കൂടാതെ ദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫും ആയിരുന്നു. തിരുവനന്തപുരത്ത് സിപിഎമ്മിന് വെല്ലുവിളിയായി നിരവധി പേരാണ് വിമതരായി മത്സരിക്കുന്നത്. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. വലിയ രാഷ്ട്രീയപാർട്ടികൾ ആകുമ്പോൾ ഇത്തരം ചില അപ ശബ്ദം ഉണ്ടാകുമെന്നായിരുന്നു ഉള്ളൂരിലെ സിപിഎമ്മിന്റെ വിമത സ്ഥാനാർത്ഥിയെ കുറിച്ചുള്ള ശിവൻകുട്ടിയുടെ പ്രതികരണം. അത്…
