തിരുനാവായയിൽ കുംഭമേളക്ക് ആയി നിർമിച്ച പാലത്തിൽ പൊലീസ് പരിശോധന
തിരുനാവായയിൽ കുംഭമേളക്ക് ആയി നിർമിച്ച പാലത്തിൽ പൊലീസ് പരിശോധന. ജനുവരി 18 മുതൽ ഫെബ്രുവരി മൂന്നുവരെ നടക്കുന്ന കുംഭമേളയുടെ ഭാഗമായി ഭാരതപ്പുഴയിൽ മണൽ നീക്കി താത്കാലികമായി പാലം നിർമിക്കുന്നത് റവന്യൂ വകുപ്പ് അധികൃതർ തടഞ്ഞിരുന്നു.പാലത്തിന് വില്ലേജ് ഓഫീസർ സ്റ്റോപ്പ് നമ്പർ നൽകിയതോടെ സംഘാടകർ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് പരിശോധന നടത്തുന്നത്. പുഴ കൈയേറി പാലം നിർമിക്കുന്നതും മണ്ണുമാന്തിയന്ത്രം പുഴയിലേക്കിറക്കി നിരപ്പാക്കിയതും കേരള നദീതീര സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നു കാണിച്ചാണ് തിരുനാവായ വില്ലേജ് ഓഫീസർ സ്റ്റോപ്പ്‌മെമ്മോ…
