ശബരിമല സ്വർണ്ണ കൊള്ളമുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉണ്ണികൃഷ്ണന പോറ്റിയുടെ വീട്ടിലെ നിത്യ സന്ദർശകനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണ്ണം അന്തർദേശീയ മാർക്കറ്റിലേക്ക് പോയിട്ടുണ്ടോ എന്ന സംശയം ബലപ്പെടുന്നു. എസ്ഐടിയുടെ മുകളിൽ സർക്കാറിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും സമ്മർദ്ദം വർദ്ധിക്കുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.കൂടുതൽ കാര്യങ്ങൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നു. കോൺഗ്രസ് പറഞ്ഞതെല്ലാം ശരി എന്ന് തെളിയുന്നു. പോറ്റിയുമായി കടകംപള്ളിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന് അയൽവാസി തന്നെ പറയുന്നു. എന്തുകൊണ്ട് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുന്നില്ലെന്നും തൊണ്ടിമുതൽ എവിയാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.
എസ് ഐ ടി ക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം നൽകുന്നില്ലെന്ന് രമേശ് ചെന്നത്തല കുറ്റപ്പെടുത്തി. തങ്ങളുടെ സ്വന്തക്കാരെ സംരക്ഷിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും സർക്കാർ ഒളിച്ചോടുകയാണെന്നും അദേഹം പറഞ്ഞു. കേസിലെ ഇഡി അന്വേഷണത്തെക്കുറിച്ചും അദേഹം പ്രതികരിച്ചു. ആര് അന്വേഷിച്ചാലും സത്യം പുറത്ത് വരണം. സ്വർണ്ണ കള്ളക്കടത്ത് അടക്കം കഴിഞ്ഞകാലത്ത് അന്വേഷിച്ചതൊന്നും പുറത്തുവന്നിട്ടില്ല. ഇവരെ രക്ഷിക്കാനാണോ ഇ ഡി വന്നത് എന്ന സംശയവും ഉണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.ജമാഅത്തെെ ഇസ്ലാമി വിവാദത്തിലും രമേശ് ചെന്നിത്തല അഭിപ്രായം പറഞ്ഞു. ജമാഅത്തെ ഇസ്ലാമികമായി ഏറ്റവും കൂടുതൽ സൗഹൃദമുള്ള കക്ഷി സിപിഐഎമ്മാണ്. സിപിഐഎം പറഞ്ഞതിന് ഒരു ആത്മാർത്ഥതയുമില്ല. നാലു പതിറ്റാണ്ടായി അവരുമായി ബന്ധമുണ്ട്. ഇപ്പോഴും സിപിഐഎമ്മിന് ജമാഅത്തെെ ഇസ്ലാമിയുമായി നല്ല ബന്ധം. കേരളത്തിൽ സിപിഐഎം വർഗീയ വിഭജനത്തിനാണ് ശ്രമിക്കുന്നതെന്ന് അദേഹം വിമർശിച്ചു.
സജി ചെറിയാന്റെ പ്രസ്താവനയ്ക്ക് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയാണെന്ന് രമേശ് ചെന്നിത്തലയും ആവർത്തിച്ചു. മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നു. ഭൂരിപക്ഷ വർഗീയത ആളിക്കത്തിച്ച് തെരഞ്ഞെടുപ്പിൽ ജയിക്കാനാണ് സിപിഐഎം ശ്രമിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട കാര്യത്തിൽ പ്രതിപക്ഷ നേതാവ് നിലപാട് പറഞ്ഞിട്ടുണ്ട്. സജി ചെറിയാൻ പറഞ്ഞതിനെപ്പറ്റി മുഖ്യമന്ത്രിയോ ഗോവിന്ദൻ മാഷോ എന്തുകൊണ്ട് തള്ളിപ്പറയുന്നില്ലെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.









