പറവൂരിൽ VD സതീശനെതിരെ തുഷാർ വെള്ളാപ്പള്ളി? നിയമസഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റ് ആവശ്യപ്പെടാൻ BDJS

സീറ്റ് വിഭജനം സംബന്ധിച്ച് എൻ ഡി എ യോഗം നാളെ. 40 സീറ്റ് ആവശ്യപ്പെടാൻ BDJS. 2016 ൽ മത്സരിച്ച 30 സീറ്റ് നിർബന്ധമായും ലഭിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് BDJS രംഗത്തെത്തി. പറവൂരിൽ വി ഡി സതീശനെതിരെ തുഷാർ വെള്ളാപ്പള്ളി മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകളുണ്ട്.BDJS- എൻഡിഎ ചർച്ചകൾ പുരോഗമിക്കുന്നു. വെള്ളാപ്പള്ളി നടേശൻ്റെ പ്രതിപക്ഷ നേതാവിനെതിരെയുള്ള യുദ്ധപ്രഖ്യാപനം ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ എന്നും വിലയിരുത്തൽ. NDA പല മണ്ഡലങ്ങളിലും എ ക്ലാസ്സിൽ എത്തിയത് BDJS ൻ്റെ കൂടി സഹായത്തോടെ എന്നും വിലയിരുത്തൽ. അതിനാൽ എ പ്ലസ് മണ്ഡലങ്ങൾ ബിഡിജെഎസ്സിനും അവകാശപ്പെട്ടത്.

വട്ടിയൂർക്കാവ് കൊടുങ്ങല്ലൂർ തൃപ്പൂണിത്തുറ കരുനാഗപ്പള്ളി തുടങ്ങിയ മണ്ഡലങ്ങൾ ആവശ്യപ്പെടാനും തീരുമാനം. പാറശാല മണ്ഡലം കേരള കാമരാജ് കോൺഗ്രസിന് നൽകിയതായും റിപ്പോർട്ടുകളുണ്ട്. ശ്യാം ലൈജു മണ്ഡലത്തിൽ പ്രവർത്തനമാരംഭിച്ചു. നാഷണലിസ്റ്റ് കേരള കോൺഗ്രസ് അഞ്ചു ജില്ലകളിലായി 5 സീറ്റ് ആവശ്യപ്പെടും.