Headlines

‘NSS-SNDP നേതാക്കൾ കുടുംബങ്ങളിൽ നിന്ന് പരസ്പരം വിവാഹത്തിന് തയ്യാറുണ്ടോ?’ ‌പരിഹസിച്ച് നാസർ ഫൈസി കൂടത്തായി

എൻഎസ്എസ്-എസ്എൻ‌ഡിപി ഐക്യത്തെ പരിഹസിച്ച് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. ഐക്യം പറയുന്ന നേതാക്കളുടെ കുടുംബങ്ങളിൽ നിന്ന് പരസ്പരം വിവാഹത്തിന് തയ്യാറുണ്ടോയെന്നും നാസർ ഫൈസി കൂടത്തായി ചോദിച്ചു. മുസ്‌ലിം വിരോധത്തിന്റെ പേരിലല്ല നായർ-ഈഴവ ഐക്യം ഉണ്ടാകേണ്ടതെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു.എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളി നടേശന് ഒരു മകൻ ഉണ്ടെങ്കിൽ എസ്എസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ മകളെ വിവാഹം കഴിച്ച് മാതൃക കാണിക്കാൻ തയ്യാറാകുമോയെന്ന് നാസർ ഫൈസി കൂടത്തായി ചോദിച്ചു. ഐക്യം അവിടെ നിന്ന് തുടങ്ങട്ടെയെന്നും അയിത്തം കൽപ്പിച്ചു മാറ്റി നിർത്തപ്പെടുന്നവർ മുസ്ലിം വെറുപ്പിന്റെ പേരിൽ ഐക്യപ്പെടുന്നത് ശരിയല്ലെന്നും അദേഹം പറഞ്ഞു.കെട്ടിച്ച് കൊടുക്കാൻ പൊലും അയിത്ത പ്രകാരം മാറ്റിനിർത്തപ്പെടുന്നവർ മുസ്ലിം വിരോധത്തിന്റെ പേരിൽ ഐക്യപ്പെടുന്നത് ശരിയല്ലെന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞു. ഐക്യത്തെക്കുറിച്ച് സംസാരിക്കുന്നവർ അത് പ്രവൃത്തിയിൽ കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം എസ്എൻഡിപി – എൻ എസ് എസ് ഐക്യനീക്കത്തിലെ തുടർനടപടികൾ ആലോചിക്കുന്നതിന് എസ്എൻഡിപിയുടെ നിർണായകയോഗം ഇന്ന് ചേരും.

ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ രാവിലെ 10ന് ആലപ്പുഴയിൽ ചേരുന്ന യോഗത്തിൽ കേരളത്തിനകത്തും പുറത്തുമുള്ള യൂണിയൻ ഭാരവാഹികൾ പങ്കെടുക്കും. ഐക്യത്തോടെ മുന്നോട്ട് പോകാൻ എൻഎസ്എസ് കൂടി താൽപര്യം പ്രകടിപ്പിച്ചതോടെ നടപടികൾ വേഗത്തിലാക്കും. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള ആലോചനകളും യോഗത്തിൽ ഉണ്ടാവും.