ശബരിമല സ്വർണക്കൊള്ള; കെ പി ശങ്കരദാസ് ജയിൽ മോചിതനായി
ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസ് ജയിൽ മോചിതനായി. തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയവെയാണ് മോചനം. കൊല്ലം വിജിലൻസ് കോടതി ശങ്കരദാസിന് സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ്പ കേസിലുമാണ് ജാമ്യം ലഭിച്ചത്. അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. ഇതോടെ കേസിൽ എസ് ഐ ടി അറസ്റ്റ് ചെയ്ത മുഴുവൻ പ്രതികളും പുറത്തിറങ്ങി. അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ…
