Headlines

കായലോട് യുവതിയുടെ ആത്മഹത്യ; പ്രതികൾ വിദേശത്തേക്ക് കടന്നു

കണ്ണൂർ കായലോട് പരസ്യ വിചാരണ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ രണ്ട് എസ്ഡിപിഐ പ്രവർത്തകർ വിദേശത്തേക്ക് കടന്നു. ആൺ സുഹൃത്തിനെ മർദിച്ച കേസിലെ പ്രതികളായ സുനീർ, സക്കറിയ എന്നിവരാണ് വിദേശത്തേക്ക് മുങ്ങിയത്. പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഈ കഴിഞ്ഞ ഞായറാഴ്ച് വൈകിട്ടാണ് കേസിനാധാരമായ സംഭവം. അച്ചങ്കര പള്ളിക്ക് സമീപം കാറിൽ മയ്യിൽ സ്വദേശിയായ യുവാവിനൊപ്പമാണ് റസീനയെ കണ്ടത്. പ്രതികളെത്തി ഇരുവരെയും ചോദ്യം ചെയ്തു. കൂടുതൽ ആൾക്കാരെ വിളിച്ചുവരുത്തി പരസ്യമായി അപമാനിച്ചെന്നാണ്…

Read More

‘ശ്രീനാരായണ ഗുരുവിൻ്റെ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സർക്കാർ പ്രവർത്തിക്കുന്നത്’; പ്രധാനമന്ത്രി

ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. .സബ് കാ സാഥ്, സബ്കാ വികാസ് എന്നത് ഗുരുദേവൻ്റെ ആശയമാണ്. ശ്രീ നാരായണഗുരു 100 വർഷം മുമ്പ് പറഞ്ഞ കാര്യങ്ങൾ ഇന്നും പ്രസക്തമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മഹാത്മാ ഗാന്ധി – ശ്രീനാരായണ ഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രധാനമന്ത്രിയെ പ്രശംസിച്ചു. “മതഭേദങ്ങൾക്കപ്പുറം രാജ്യപുരോഗതിക്കായി…

Read More

യാത്രക്കാർക്കും ജീവനക്കാർക്കും ഛർദിയും തലകറക്കവും; ലണ്ടൻ – മുംബൈ എയർ ഇന്ത്യ വിമാനത്തിൽ ഭക്ഷ്യവിഷബാധയെന്ന് പരാതി

എയർ ഇന്ത്യ വിമാനത്തിൽ ഭക്ഷ്യവിഷ ബാധയെന്ന് പരാതി. ലണ്ടനില്‍ നിന്നും മുംബൈയിലേക്ക് പറക്കുകയായിരുന്ന എയര്‍ ഇന്ത്യയുടെ എഐ 130 ഫ്ലൈറ്റിലെ യാത്രക്കാര്‍ക്കാക്കും ക്രൂ അംഗങ്ങൾക്കുമാണ് ഭക്ഷ്യവിഷബാധയെ തുടർന്നുള്ള ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അഞ്ച് യാത്രക്കാർക്കും രണ്ട് ക്രൂ അംഗങ്ങൾക്കുമാണ് ആരോഗ്യപ്രശ്നം ഉണ്ടായതെന്നാണ് സൂചന. ഇവരിൽ ചിലർക്ക് ഛർദിയും തലകറക്കവും ഉണ്ടായി. മുംബൈയിൽ വിമാനം ഇറങ്ങിയതിനു ശേഷവും ആരോഗ്യപ്രശ്നം നേരിട്ടവർക്ക് ചികിത്സ നൽകി. ഇവരെ പിന്നീട് ഡിസ്ചാര്‍ജ്ജ് ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Read More

വിഎസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; മെഡിക്കൽ ബുള്ളറ്റിൻ

തിരുവനന്തപുരം എസ് യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. വിദഗ്ധ ഡോക്ടേഴ്സിന്റെ നേതൃത്വത്തിലാണ് അദ്ദേഹത്തിന്റെ ചികിത്സ തുടരുന്നുവെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്‌പെഷ്യലിസ്റ്റുകളുടെ സംഘമാണ് അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പട്ടം എസ് യു ടി ആശുപത്രിയിൽ എത്തിയിരുന്നു. നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍ ഡോക്ടര്‍മാരോടും ബന്ധുക്കളോടും ആരോഗ്യസ്ഥിതി തിരക്കിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്….

Read More

പഹൽഗാം ഭീകരാക്രമണം; ഭീകരരെ സഹായിച്ച രണ്ട് പേരെ NIA കസ്റ്റഡിയിൽ വിട്ടു

രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുള്ള രണ്ട് പേരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ആക്രമണത്തിൽ പങ്കെടുത്ത ഭീകരരെ സഹായിച്ച രണ്ട് പേരെയാണ് അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. ഇവരെ എൻഐഎ വിശദമായി ചോദ്യം ചെയ്യും. പാകിസ്താൻ പൗരന്മാരായ മൂന്ന് ലഷ്കർ തൊയ്ബ ഭീകരനാണ് ആക്രമണം നടത്തിയത് എന്നാണ് ഇരുവരും നൽകിയ മൊഴി. ഏപ്രിൽ 22ന് നിരപരാധികളായ 26പേരുടെ ജീവൻ കവർന്ന ഭീകരാക്രമണത്തിലെ NIA അന്വേഷണത്തിലാണ് വഴിതിരിവ്. ഭീകരർക്ക് സഹായം നൽകിയ പഹൽഗാം സ്വദേശികളായ പർവേസ് അഹമ്മദ് ജോഥർ,…

Read More

സ്വര്‍ണവില ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു; ഇന്നത്തെ നിരക്കുകള്‍ അറിയാം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപയാണ്. 73,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്. 9155 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും നില്‍ക്കുന്ന സ്വര്‍ണവില ഇന്നലെ മുതലാണ് വീണ്ടും കുറയാന്‍ തുടങ്ങിയത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ…

Read More

പശ്ചിമേഷ്യ സമാധാനത്തിലേക്ക്; ഇറാൻ – ഇസ്രയേൽ വെടിനിർത്തൽ പ്രാബല്യത്തിൽ

നീണ്ട ദിവസത്തെ ആക്രമണങ്ങൾക്ക് ശേഷം ഇറാൻ – ഇസ്രയേൽ വെടിനിർത്തൽ അംഗീകരിച്ചു. സമവായം സാധ്യമാകുന്നത് കനത്തനാശം വിതച്ച 12 ദിവസത്തെ നേർക്കുനേർ ആക്രമണത്തിന് പിന്നാലെ. ഇന്ത്യൻ സമയം രാവിലെ ഒന്പതരയോടെയാണ് വെടിനിർത്തൽ നിലവിൽ വന്നെന്ന് ഇറാൻ പ്രസ് ടി.വി. ഇതുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനം നടത്തിയത് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ആണ്. വെടിനിർത്തൽ പ്രഖ്യാപനം ലംഘിക്കരുതെന്ന് ട്രംപ് പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായി സമ്പൂര്‍ണ വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും സമ്മതം അറിയിച്ചതായി ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാനാണ് ആദ്യം വെടിനിര്‍ത്തുക….

Read More

സംഘര്‍ഷത്തിന് അയവില്ല; വെടിനിർത്തലിനായി ട്രംപ് യാചിച്ചെന്ന് ഇറാൻ മാധ്യമങ്ങൾ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷവും ഇസ്രയേൽ-ഇറാൻ സംഘർഷം തുടരുന്നു. ഇസ്രയേലിലേക്ക് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തു. ഇസ്രയേൽ നഗരമായ ബീർഷെബയിൽ ഇറാൻ മിസൈൽ പതിച്ചു. അയൺ ഡോമുകൾക്ക് മിസൈലിനെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. അതേസമയം വെടിനിർത്തലിനായി ട്രംപ് യാചിച്ചെന്ന് ഇറാൻ ടി വി റിപ്പോർട്ട് ചെയ്തു. ഇസ്രയേലും ഇറാനും സമ്പൂർണ വെടിനിർത്തലിന് ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. പിന്നാലെ അമേരിക്ക പ്രഖ്യാപിച്ച…

Read More

ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് സ്കൂൾ ബസ്സിലിടിച്ചു; വിദ്യാർഥികൾക്ക് പരുക്ക്

തിരുവനന്തപുരം ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസ് സ്കൂൾ ബസിൽ ഇടിച്ച് അപകടം. സിഗ്നലിൽ നിർത്തിയിട്ടിരുന്ന സ്കൂൾ ബസ്സിന് പുറകിൽ കെഎസ്ആർടിസി ഇടിക്കുകയായിരുന്നു. അപകടത്തിൽ അഞ്ച് വിദ്യാർഥികളെ ചെറിയ പരുക്കോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ എട്ടുമണിയോടുകൂടിയാണ് ആറ്റിങ്ങൽ ആലംകോട് അപകടം ഉണ്ടായത്. മുപ്പതോളം വിദ്യാർഥികളായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്. അപകടത്തിൽ സ്കൂൾ ബസ്സിന്റെ പിൻഭാഗം പൂർണമായും തകർന്നു. കെഎസ്ആർടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതാണെന്നാണ് ആറ്റിങ്ങൽ പൊലീസിന്റെ വിലയിരുത്തൽ. സംഭവത്തിൽ ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Read More

അൻവർ വിഷയത്തിൽ ‘നോ കമന്‍റ്സ്’ ; വി ഡി സതീശൻ

പി വി അൻവറിനെ യുഡിഎഫിൽ എടുക്കുമോയെന്ന ചോദ്യത്തോട് ‘നോ കമന്‍റ്സ്’ പറഞ്ഞ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ജനങ്ങളെ മറന്നു പോയ സർക്കാരിനുള്ള മറുപടിയാണ് നിലമ്പൂരിൽ കാണാൻ കഴിഞ്ഞത്. ഇനിയും എൽഡിഎഫ് അത് തിരിച്ചറിയാതെ പോയാൽ അതിന്റെ ഗുണം കോൺഗ്രസിനാണെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിന് വോട്ട് ചെയ്തത് വർഗീയ വാദികളെന്നാണ് എൽഡിഎഫ് വാദം. പ്രിയങ്ക ഗാന്ധിക്ക് വോട്ട് ചെയ്തത് വർഗീയവാദികൾ ആണെന്ന് എ വിജയരാഘവൻ പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ കേരളം വലിയ അപകടാവസ്ഥയിലാണ്. വർഗീയ വാദികളുടെ വോട്ട് വേണ്ടെന്ന…

Read More