Headlines

വാളയാർ ആൾക്കൂട്ട കൊലപാതകം: ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

പാലക്കാട് വാളയാറിലുണ്ടായ ആൾക്കൂട്ട കൊലപാതകത്തിൽ റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ഒരാഴ്ചയ്ക്കുള്ളിൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. പ്രാഥമിക വസ്തുതാന്വേഷണ റിപ്പോർട്ട് നാളെ സമർപ്പിക്കണം. സുഭാഷ് തീക്കാടന്റെ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ. ബുധനാഴ്ച്ച ഉച്ചയോടെയാണ് ആൾക്കൂട്ടം അതിക്രൂരമായി ഛത്തീസ്ഗഡുകാരനായ രാം നാരായണനെ മർദിച്ചത്. ബംഗ്ലാദേശിയെന്ന് ആരോപിച്ചായിരുന്നു മർദനം. 15 പേർ ചേർന്നാണ് 2 മണിക്കൂർ രാംനാരായണനെ മർദിച്ചത്. ദേഹമാസകലം പരുക്കേൽക്കാത്ത ഒരു ഇടമില്ലെന്ന് പോസ്റ്റുമോർട്ടം നടത്തിയ പോലീസ് സർജന്റെ വെളിപ്പെടുത്തൽ ശരിവെക്കുന്നതായിരുന്നു പോസ്റ്റ്‌മോർട്ടം…

Read More

വൃത്തിയുള്ള ശുചി മുറികൾ ഇനി വിരൽ തുമ്പിൽ; ‘ക്ലൂ ആപ്പ്’ പുറത്തിറക്കി സർക്കാർ

യാത്രയ്ക്കിടയിൽ നമ്മൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വൃത്തിയുള്ള ശുചിമുറികൾ. എന്നാൽ അതിനൊരു പരിഹാരമായി ‘ക്ലൂ ആപ്പ്’(KLOO ) പുറത്തിറക്കിയിരിക്കുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പ്. ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ വികസിപ്പിച്ച ക്ലൂ മൊബൈൽ ആപ്ലിക്കേഷന്റെ ഔദ്യോഗിക ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. ഫ്രൂഗൽ സയന്റിഫിക് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക സഹകരണത്തോടെയാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. പബ്ലിക്ക് ടോയ്‌ലറ്റുകൾ , സ്വകാര്യ ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും ടോയ്‌ലറ്റുകൾ തുടങ്ങി മികച്ച നിലവാരം പുലർത്തുന്ന ശുചിമുറികൾ…

Read More

ഔഷധ ചെടിയുടെ വേര് മോഷ്ടിച്ചെന്ന് ആരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ക്രൂര മർദനം

അട്ടപ്പാടി പാലൂരിൽ ആദിവാസി യുവാവിന് ക്രൂര മർദനം. ഔഷധ ചെടിയുടെ വേര് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. പാലൂർ സ്വദേശി മണികണ്ഠന്റെ തലയ്ക്ക് ഗുരുതര പരുക്കേറ്റു. തലയോട്ടി പൊട്ടിയതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ മണികണ്ഠൻ ചികിത്സയിൽ തുടരുകയാണ്. കാട്ടിലെ വേരുകൾ ശേഖരിച്ച് വിൽപ്പന നടത്തുന്ന രാമരാജ് എന്നയാളാണ് മണികണ്ഠനെ മർദിച്ചത് ഡിസംബർ ഏഴിനാണ് സംഭവം നടന്നത്. ഡിസംബർ എട്ടിന് ആദിവാസി വാദ്യോപകരണം കൊട്ടാനായി കോഴിക്കോട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണികണ്ഠൻ പോയിരുന്നു. ഇവിടെ വെച്ച് യുവാവ് തളർന്ന് വീഴുകയായിരുന്നു. തുടർന്ന്…

Read More

നെയ്മറിന് വീണ്ടും ശസ്ത്രക്രിയ; ലോകകപ്പ് സ്വപ്‌നങ്ങൾക്ക് കരിനിഴൽ

രണ്ട് വർഷം മുമ്പ് കണംങ്കാലിനേറ്റ ഗുരുതരമായ പരിക്കിനെ തുടർന്ന് ആദ്യ ശസ്ത്രക്രിയക്ക് വിധേയനായ ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയറിന് വീണ്ടും ശസ്ത്രക്രിയ. ബ്രസീൽ ഫുട്ബോൾ ലീഗിൽ സാന്റോസിന് കളിക്കുന്ന താരത്തിന്റെ ഇടത് കാൽമുട്ടിനാണ് ഇപ്പോൾ ശസ്ത്രക്രിയ വേണ്ടി വന്നിരിക്കുന്നത്. ആർത്രോസ്‌കോപ്പിക് ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്മർ വിശ്രമത്തിലാണെന്നാണ് റിപ്പോർട്ടുകൾ ബ്രസീൽ ഫുട്ബോൾ ലീഗിൽ സാന്റോസിനെ തരംതാഴ്ത്തൽ ഭീഷണിയിൽ നിന്ന് രക്ഷിച്ചെടുത്തത് നെയ്മറിന്റെ പ്രകടനമായിരുന്നു. നെയ്മറിന്റെ ഇടത് കാൽമുട്ടിലെ മീഡിയൽ മെനിസ്‌കസുമായുള്ള പ്രശ്നം പരിഹരിക്കുന്നതിനാണ് ശസ്ത്രക്രിയയെന്നാണ് ഔദ്യോഗിക പത്രക്കുറിപ്പിൽ…

Read More

വാളയാർ ആൾകൂട്ടക്കൊലപാതകം; റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ

പാലക്കാട് വാളയാറിലുണ്ടായ ആൾക്കൂട്ട കൊലപാതകത്തിൽ റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ഒരാഴ്ചയ്ക്കുള്ളിൽ ചീഫ്സെക്രട്ടറികമ്മീഷന് റിപ്പോർട്ട് സമർപ്പിക്കണം. പ്രാഥമിക വസ്തുതാന്വേഷണ റിപ്പോർട്ട് നാളെ സമർപ്പിക്കണം. സുഭാഷ് തീക്കാടന്റെ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ. ബുധനാഴ്ച്ച ഉച്ചയോടെയാണ് ആൾക്കൂട്ടം അതിക്രൂരമായി ഛത്തീസ്ഗഡുകാരനായ രാം നാരായണനെ മർദിച്ചത്. ബംഗ്ലാദേശിയെന്നാരോപിച്ചായിരുന്നു മർദനം. 15 പേർ ചേർന്നാണ് 2 മണിക്കൂർ രാംനാരായണനെ പൊതിരെ തല്ലിയത്. ദേഹമാസകലം പരുക്കേൽക്കാത്ത ഒരു ഇടമില്ലെന്ന് പോസ്റ്റുമോർട്ടം നടത്തിയ പൊലീസ് സർജന്റെ വെളിപ്പെടുത്തൽ ശരിവെക്കുന്നതായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വടി…

Read More

ദീപ്തി മേരി വർഗീസിന് പ്രയാസമുണ്ടായത് സ്വാഭാവികം; പാർട്ടി തീരുമാനം അന്തിമം, കെ സി വേണുഗോപാൽ

കൊച്ചി മേയർ സ്ഥാനാർഥി പ്രഖ്യാപനത്തിൽ ദീപ്തി മേരി വർഗീസിന് പ്രയാസമുണ്ടാകുന്നത് സ്വാഭാവികമാണെന്ന് എഐസിസി സെക്രട്ടറി കെ സി വേണുഗോപാൽ. കോൺഗ്രസിന്റെ പ്രത്യേയശാസ്ത്രങ്ങളിൽ എന്നും ഉറച്ചുനിൽക്കുന്ന ആളാണ് ദീപ്തി, അവർ അത് ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ തെറ്റുപറയാൻ പറ്റില്ല. പക്ഷെ പാർട്ടി ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ അത് അന്തിമമാണ് അതിനകത്ത് എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ ചർച്ചചെയ്ത് പരിഹരിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കേരളത്തിലെ കോൺഗ്രസിനകത്ത് ഐക്യം വേണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത് . കേരളത്തിൽ ഒരു മാറ്റം വേണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്…

Read More

ഇറ്റാലിയന്‍ സൂപ്പര്‍ കപ്പില്‍ ചാമ്പ്യന്‍മാരായി നാപോളി; രണ്ട് ഗോളിന് തോല്‍പ്പിച്ചത് ബോളോഗ്നയെ

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് നാപ്പോളിയിലേക്ക് ചേക്കേറിയ സ്‌ട്രൈക്കര്‍ റാസ്മസ് ഹോജ്‌ലുണ്ട് മുന്‍നിരയെ നയിച്ച നാപോളി ഇറ്റാലിയന്‍ സൂപ്പര്‍ കപ്പില്‍ മുത്തമിട്ടു. സൗദി അറേബ്യയിലെ റിയാദില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മറ്റൊരു ഇറ്റാലിയന്‍ ക്ലബ് ആയ ബൊലോഗ്‌നയെയാണ് കലാശപ്പോരില്‍ അവര്‍ പരാജയപ്പെടുത്തിയത്. ഡെന്‍മാര്‍ക്ക് താരമായ ഹോജ്‌ലുണ്ട് ടീമിലെത്തിയതിന് ശേഷമുള്ള ആദ്യ കിരീട നേട്ടമാണിത്. 39, 57 മിനിറ്റുകളില്‍ ബ്രസീലിയന്‍ വിംഗര്‍ ഡേവിഡ് നെരെസ് ആണ് നാപോളിയുടെ രണ്ട് ഗോളുകളും നേടിയത്. ഒരു ഗോള്‍ വഴങ്ങിയതിന്…

Read More

വഴിയരികിലെ ശസ്ത്രക്രിയയും നാടിന്റെ കാത്തിരിപ്പും വിഫലമായി; ലിനു മരണത്തിന് കീഴടങ്ങി

ജീവൻ രക്ഷിക്കാൻ റോഡരികിൽ നടത്തിയ ശസ്ത്രക്രിയ വിഫലമായി. കൊല്ലം സ്വദേശിയായ ലിനു മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു ഉദയംപേരൂരിൽ വച്ച് ലിനു സഞ്ചരിച്ച സ്കൂട്ടറും മറ്റൊരു ബൈക്കും തമ്മിൽ കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ്, റോഡിൽ പ്രാണവായു കിട്ടാതെ പിടഞ്ഞ ലിനുവിന് അവിചാരിതമായി ആ വഴിയെത്തിയ കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർ മനുപ്, ഡോക്ടർമാരായ തോമസ് പീറ്റർ, ദിദിയ എന്നിവർ അടിയന്തര ചികിത്സ നൽകുകയായിരുന്നു.ശ്വാസഗതി തിരിച്ചുകിട്ടാൻ സ്ട്രോയും ബ്ലേഡും ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തി. പോലീസും നാട്ടുകാരും എല്ലാ…

Read More

സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ; പവന് ഇന്ന് 280 രൂപ കൂടി

സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന സ്വര്‍ണവില ഇന്ന് വീണ്ടും കൂടി. ഇന്ന് പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,01,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 12,735 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. ഇന്നലെ പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന്…

Read More

ടവറില്ലാതെ അതിവേഗ ഇന്റർനെറ്റ്; ബ്ലൂബേഡ് ബ്ലോക്ക് 2 ഉപഗ്രഹ വിക്ഷേപണം വിജയകരം

ബ്ലൂബേഡ് ബ്ലോക്ക് ടു ഉപഗ്രഹ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും LVM 3 എം സിക്സ് കുതിച്ചുയർന്നു. ലോകത്തെവിടെയും സ്മാർട്ട്‌ഫോണുകളിലേക്ക് നേരിട്ട് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എത്തിക്കുക ലക്ഷ്യം. ലോകത്തെവിടെയും നേരിട്ട് സ്മാർട്ട്‌ഫോണുകളിലേക്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് അമേരിക്കൻ കമ്പനിയായ എ എസ് ടി സ്‌പേസ് മൊബൈൽ വികസിപ്പിച്ചെടുത്ത ബ്ലൂബേഡ് ബ്ലോക്ക് ടു ഉപഗ്രഹം. സാധാരണ ഉപഗ്രഹങ്ങളിൽ നിന്നും വ്യത്യസ്തമാണ് ബ്ലൂബേർഡ് ബ്ലോക്ക്-2. ബഹിരാകാശത്ത് സ്ഥാപിച്ചിട്ടുള്ള ഒരു മൊബൈൽ ടവർ പോലെയാണ്…

Read More