Headlines

കളമശേരിയിലെ ‘ ബൈ ബൈ പിണറായി ഫ്‌ളക്‌സ് ‘ തര്‍ക്കം; ഏഴ് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കൊച്ചി കളമശേരിയില്‍ ബൈ ബൈ പിണറായി ഫ്‌ളക്‌സിനെ ചൊല്ലിയുള്ള കയ്യാങ്കളിയില്‍ ഏഴ് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ഫ്‌ളക്‌സ് ഉയര്‍ത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചുവെന്നാണ് പരാതി.

കളമശേരി കുന്നുകരയില്‍ ഇന്നലെ രാത്രിയായിരുന്നു സംഘര്‍ഷം. ഫ്‌ളക്‌സ് ഉയര്‍ത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചുവെന്നാണ് പരാതി.
കത്തിയുമായെത്തിയ ബ്രാഞ്ച് സെക്രട്ടറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്. കോണ്‍ഗ്രസ് ഓഫീസ് അടിച്ച് തകര്‍ത്തുവെന്നും ആരോപണമുണ്ടായിരുന്നു.