10,000 രൂപയ്ക്ക് മുകളിലുള്ള UPI പേയ്മെന്റുകൾ ഒരു മണിക്കൂർ വൈകിപ്പിക്കാൻ നിർദേശം; വിശദീകരണവുമായി RBI
പതിനായിരം രൂപയ്ക്ക് മുകളിലാണ് യുപിഐ ഇടപാടെങ്കിൽ ഇവിടുന്ന് പോയാലും പണം അവിടെ എത്താത്ത ഒരു സാഹചര്യമുണ്ടായാൽ? നിരവധി ഉപയോക്താക്കൾ ആശങ്ക പങ്കുവച്ച സാഹചര്യത്തിൽ വിശദീകരണവുമായെത്തിയിരിക്കുകയാണ് റിസർവ് ബാങ്ക്. നമ്മുടെ ദൈനംദിന ഇടപാടുകളെ അതെങ്ങനെ ബാധിക്കും? ഉടനടി പണം. അതാണല്ലോ യുപിഐ. അത്യാവശ്യത്തിനൊരിടപാട് നടത്തേണ്ടി വന്നാൽ ഒട്ടും കാലതാമസമില്ലാതെ പണം അപ്പുറത്തെത്തും. എന്നാൽ ആ ഉടനടി സ്വഭാവം യുപിഐക്ക് നഷ്ടപ്പെട്ടേക്കുമെന്നാണ് സൂചന. പതിനായിരത്തിന് മുകളിലുള്ള തുക യുപിഐ ആയി അയക്കുമ്പോൾ ഒരു മണിക്കൂർ കാലതാമസം വേണം എന്ന് ഒരു…
