
‘പി വി അൻവറിന്റെ വിമർശനങ്ങൾക്ക് മറുപടിയില്ല; മത്സരിക്കേണ്ടത് നിലപാടുകൾ തമ്മിൽ’, ആര്യാടൻ ഷൗക്കത്ത്
ജനങ്ങൾ നൽകിയ വിജയമാണ് നിലമ്പൂരിലേതെന്ന് നിയുക്ത എം എൽ എ ആര്യാടൻ ഷൗക്കത്ത്. മത്സരിക്കേണ്ടത് നിലപാടുകൾ തമ്മിലാണ് നിലമ്പൂർ സീറ്റ് തിരിച്ചുപിടിച്ചപ്പോൾ കാണാൻ പിതാവില്ലാതെ പോയതിൽ വിഷമം ഉണ്ടെന്ന് ആര്യാടൻ ഷൗക്കത്ത് എംഎൽഎ പറഞ്ഞു. പരമാവധി ആളുകളുമായി സൗഹൃദം നിലനിർത്തി മുന്നോട്ട് പോകുക. അതാണ് തന്റെ നിലപാട്. താനും പി വി അൻവറും തമ്മിലുള്ള വ്യക്തിവിരോധം കൊണ്ടല്ല മത്സരമുണ്ടായത്, അതുകൊണ്ടുതന്നെ വഴക്കടിക്കേണ്ട കാര്യവും ഇല്ല. പി വി അൻവർ തനിക്കെതിരെ കഴിഞ്ഞ കുറെ കാലമായി വ്യക്തിപരമായ അധിക്ഷേപങ്ങൾ…