‘രമേശ് ചെന്നിത്തലയുമായി പലകുറി സംസാരിച്ചിരുന്നു, ഇന്നലെ നടന്നതിൽ ഒരു കൗതുകം പോലും എനിക്ക് തോന്നുന്നില്ല’; രാഹുൽ മാങ്കൂട്ടത്തിൽ
രമേശ് ചെന്നിത്തലയുമായി പെരുന്നയിൽ ഇന്നലെ പലകുറി സംസാരിച്ചിരുന്നു. ഇന്നലെ നടന്നതിൽ ഒരു കൗതുകം പോലും തനിക്ക് തോന്നുന്നില്ല. വാർത്ത ഏതുതരത്തിൽ നൽകണം എന്നത് മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യം.ഞങ്ങൾ പരസ്‌പരം പരിചയമുള്ള നേതാക്കളാണ്. എല്ലാ രാഷ്ട്രീയ പാർട്ടിയിൽ പെട്ട ആളുകളുമായി ഇന്നലെ പെരുന്നയിൽ എൻഎസ്എസ് യോഗത്തിൽ വച്ച് സംസാരിച്ചിരുന്നു. അതൊന്നും വലിയ കൗതുക വാർത്തയല്ല. എല്ലാരോടും കുശലം പറയുകയും രാഷ്ട്രീയം പറയുകയും ചെയ്തിട്ടാണ് മടങ്ങിയത്. പി ജെ കുര്യനുമായി ഭിന്നതയില്ല. ചെവിയിൽ പറഞ്ഞത് കുശലാന്വേഷണം. താൻ പറഞ്ഞതിനെ വളച്ചൊടിച്ച് വാർത്തയായി…
