ബെംഗളൂരുവിൽ കൊടുംക്രൂരത; സഹോദരന്റെ മക്കളെ അടിച്ചും കുത്തിയും കൊലപെടുത്തി യുവാവ്
ബെംഗളുരുവിൽ യുവാവ്, സഹോദരന്റെ മക്കളെ അടിച്ചും കുത്തിയും കൊലപെടുത്തി. ഹെബ്ബഗോഡി പോലീസ് സ്റ്റേഷൻ പരിധിയിലെ കമ്മസാന്ദ്രയിലാണ് നടുക്കുന്ന ഇരട്ടകൊല. ഒൻപതു വയസുകാരൻ മുഹമ്മദ് ഇഷാഖ്, ഏഴുവയസുകാരൻ മുഹമ്മദ് ജുനൈദ് എന്നിവർ ആണ് മരിച്ചത്. അഞ്ചു വയസ് പ്രായമുള്ള സഹോദരൻ മുഹമ്മദ് രോഹൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇന്നലെ വൈകീട്ട് നാല് മണിയോടെ ആണ് സംഭവം. കുട്ടികളുടെ അച്ഛൻ ചാന്ദ് പാഷയുടെ സഹോദരൻ കാസിം ആണ് കൊലപാതകം നടത്തിയത്. അതേസമയം കൊലപാതക കാരണം വ്യക്തമായിട്ടില്ല. മാതാപിതാക്കൾ ജോലിക്കായി പുറത്തും മുത്തശ്ശി…