മറ്റത്തൂരിലെ കോണ്‍ഗ്രസ് – ബിജെപി സഖ്യം; ബിജെപി പിന്തുണയെ എതിര്‍ത്തയാളെ സ്വാധീനിക്കാന്‍ ശ്രമിച്ച് വിമത നേതാക്കള്‍
മറ്റത്തൂരിലെ കോണ്‍ഗ്രസ് – ബിജെപി സഖ്യത്തില്‍ ബിജെപി പിന്തുണയെ എതിര്‍ത്തയാളെ സ്വാധീനിക്കാന്‍ ശ്രമിച്ച് വിമത നേതാക്കള്‍. പഞ്ചായത്തംഗം അക്ഷയ് സന്തോഷിനോട് തങ്ങളോടൊപ്പം നില്‍ക്കണമെന്നും ബിജെപി ബന്ധമില്ലെന്ന് തുറന്നു പറയണം എന്നും വിമത നേതാവ് ടി എം ചന്ദ്രന്‍. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദ രേഖ 24 ന് ലഭിച്ചു.വിവാദമായ മറ്റത്തൂര്‍ കൂട്ടക്കൂറുമാറ്റത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇടപെട്ട് അനുനയ നീക്കം നടക്കുന്നതിനിടെയാണ് വിമത നേതാക്കളെ വെട്ടിലാക്കിക്കൊണ്ട് ശബ്ദരേഖ വരുന്നത്. ബിജെപി ബന്ധത്തെ തള്ളിപ്പറഞ്ഞ പഞ്ചായത്തംഗം…
