‘രാത്രി പരിശോധന നടന്നിട്ടില്ല, ഇലക്ട്രിക് ഫെൻസിംഗ് പ്രവർത്തിക്കുന്നില്ല’; ജയിൽ സൂപ്രണ്ടിനെതിരെ നടപടിക്ക് ശിപാർശ
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ സൂപ്രണ്ടിന് എതിരെ നടപടിക്ക് ശിപാർശ.കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായതായി ജയിൽ ഡിഐജിയുടെ പ്രാഥമിക റിപ്പോർട്ട്. വ്യാഴാഴ്ച രാത്രി 12 മണിക്ക് ശേഷം പരിശോധന നടന്നിട്ടില്ലെന്ന് കണ്ടെത്തൽ. സെല്ലിലെ ലൈറ്റുകൾ രാത്രിയിൽ പ്രവർത്തിച്ചിരുന്നില്ല. ആറുമാസമായി ഇലക്ട്രിക് ഫെൻസിംഗ് പ്രവർത്തിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കമ്പി മുറിച്ച ആയുധം കണ്ടെത്താതിരുന്നത് സെല്ലിലെ പരിശോധനയിലെ വീഴ്ചയാണെന്ന് വിലയിരുത്തുന്നു. സെല്ലിൽ നിന്ന് പുറത്തിറങ്ങുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഗോവിന്ദച്ചാമിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം വേണം. ജയിലിലെ ഗുരുതര…