ഹൈക്കോടതിവഴി വിവാഹമോചനം വേഗത്തിലാക്കാൻ പൂജ; ഫെയ്സ്ബുക് സുഹൃത്തിൽനിന്ന് 13 ലക്ഷം തട്ടി: അറസ്റ്റ്
കാസർകോട് ∙ ഹൈക്കോടതിവഴി വിവാഹമോചനം വേഗത്തിലാക്കി നൽകാമെന്നും ജീവിതപ്രശ്നങ്ങൾ പരിഹരിക്കാൻ പൂജകൾ നടത്താമെന്നും വിശ്വസിപ്പിച്ച് കാസർകോട് ഉദുമ സ്വദേശിയായ സ്ത്രീയിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. കോട്ടയം ആനിക്കാട് സ്വദേശിയായ ആന്റണി വിൻസന്റാണ് കൊല്ലം തെന്മലയിൽ കാസർകോട് സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്.2025 സെപ്റ്റംബർ 17 മുതൽ 2026 ജനുവരി 2 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം. ഭർത്താവുമായി പിരിഞ്ഞ സ്ത്രീയെ ഫെയ്സ്ബുക് വഴി പരിചയപ്പെട്ട പ്രതി അവരുടെ വിശ്വാസം പിടിച്ചുപറ്റി. തുടർന്ന് വിവാഹമോചനം ഹൈക്കോടതിവഴി…
