കോണ്‍ഗ്രസിനെതിരെ പോര്‍മുഖം തുറന്ന് പിണറായി വിജയന്‍; സംസ്ഥാനത്ത് കോ-ലി -ബി സഖ്യമെന്ന് ആരോപണം; പോറ്റിയെ ആദ്യം കയറ്റിയത് സോണിയാ ഗാന്ധിയുടെ വീട്ടിലെന്നും പരാമര്‍ശം
സംസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ്. മൂന്നാം തവണയും മുന്നണിയെ നയിക്കാന്‍ പിണറായി വിജയന്‍ എത്തുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ തിരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങളായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ മുഴച്ചു നിന്നത്. ശബരിമല സ്വര്‍ണക്കൊള്ളമുതല്‍ വെള്ളാപ്പള്ളി വിഷയം, തിരുവനന്തപുരം കോര്‍പ്പറേഷനിലെ തോല്‍വിയടക്കമുള്ള വിഷയങ്ങളായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ പ്രധാന വിഷയം. ഭരണവിരുദ്ധ വികാരമല്ല കേരളത്തിലെ തിരിച്ചടിക്ക് കാരണമെന്നും വര്‍ഗീയ ശക്തികളുമായുള്ള യുഡിഎഫിന്റെ രഹസ്യവും പരസ്യവുമായുള്ള ബന്ധമാണ് തദേശത്തിലുണ്ടായ തിരിച്ചടിയെന്നും അത് താത്ക്കാലികമാണെന്നുമുള്ള സന്ദേശമാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ഉടനീളം നല്‍കാന്‍ ശ്രമിച്ചത്. (cm…
