Headlines

ധര്‍മസ്ഥലയിലെ വെളിപ്പെടുത്തല്‍: മുന്‍ ശുചീകരണതൊഴിലാളിയുടെ മൊഴിയെടുപ്പ് തുടരുന്നു

ധര്‍മസ്ഥലയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലില്‍ മുന്‍ ശുചീകരണതൊഴിലാളിയുടെ മൊഴിയെടുപ്പ്. അഞ്ച് മണിക്കൂറായി പ്രത്യേക അന്വേഷണസംഘം മല്ലിക്കെട്ടിലെ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ ഇയാളുടെ മൊഴിയെടുക്കുകയാണ്. മൊഴി വിശദമായി പരിശോധിച്ച ശേഷമാകും തുടര്‍നടപടികള്‍

രാവിലെ പതിനൊന്ന് മണിയോടെയാണ് മൊഴിയെടുപ്പ് തുടങ്ങിയത്. അഭിഭാഷകര്‍ക്കൊപ്പമാണ് വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണതൊഴിലാളി മല്ലികട്ടെ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ എത്തിയത്. ഡിഐജി എം എന്‍ അനുചേതിന്റെ നേതൃത്വത്തിലാണ് മൊഴിയെടുപ്പ്. ചോദ്യപ്പട്ടിക തയ്യാറാക്കി വിശദമായി ഓരോ വിവരങ്ങളും അന്വേഷണസംഘം ശേഖരിക്കുകയാണ്.

മൊഴി പൂര്‍ണമായും വീഡിയോ റെക്കോര്‍ഡ് ചെയ്യും. ഇന്നലെ രാത്രി പതിനൊന്ന് മണിക്കാണ് ഇന്ന് മൊഴി നല്‍കാന്‍ എത്തണമെന്ന് ഇയാളെ അറിയിച്ചത്.

രാത്രി മംഗലുരുവിലെത്തിയ എസ്‌ഐടി സംഘം പിന്നീട് ധര്‍മസ്ഥല പൊലീസില്‍ നിന്ന് വിരങ്ങള്‍ കൈപ്പറ്റിയിരുന്നു. പിന്നാലെ രണ്ട് യോഗങ്ങള്‍ ചേര്‍ന്നു. മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലം പിന്നീട് വ്യകതമാകാന്‍ അടയാളം വെച്ചിട്ടുണ്ടെന്ന് ശുചീകരണതൊഴിലാളി നേരത്തേ മൊഴി നല്‍കിയിരുന്നു. പഴയ മിസ്സിങ് കേസുകളില്‍ അടക്കം സമാന്തരമായി അന്വേഷണം പുരോഗമിക്കുന്നുണ്ട്.