
വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന, ജില്ലാതല കമ്മിറ്റികള്‍; തീരുമാനം വൈദ്യുതി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍
തുടര്‍ച്ചയായി ഉണ്ടാകുന്ന വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന, ജില്ലാതല കമ്മിറ്റികള്‍ വിളിച്ചുകൂട്ടും. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി കെഎസ്ഇബിയിലെയും, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിലേയും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അടുത്തമാസം 15 നകം കമ്മിറ്റികള്‍ വിളിച്ചുചേര്‍ക്കാനാണ് വൈദ്യുതി മന്ത്രിയുടെ നിര്‍ദ്ദേശം. സുരക്ഷാ പരിശോധനകള്‍ ആഗസ്റ്റ് 15ന് മുമ്പ് പൂര്‍ത്തിയാക്കണം. വൈദ്യുതി അപകടങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. വൈദ്യുതി ലൈനുകളിലെ അപകട സാധ്യതകള്‍ കണ്ടെത്താന്‍ സോഫ്റ്റ്വെയര്‍ തയ്യാറാക്കും. ജാഗ്രതാ സമിതികളും വൈദ്യുതി സുരക്ഷ…