Headlines

കേരള സർവകലാശാലയിലെ തർക്കം തുടരുന്നു; സിൻഡിക്കേറ്റ് യോഗം വിളിക്കാതെ വിസി, നിയമ നടപടികളിലേക്ക് കടക്കാൻ അം​ഗങ്ങൾ

കേരള സർവകലാശാലയിലെ അധികാര തർക്കം തുടരുന്നു. സിൻഡിക്കേറ്റ് യോഗം വിളിക്കാത്ത വൈസ് ചാൻസലർക്കെതിരെ നിയമ നടപടികളിലേക്ക് കടക്കാനാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ തീരുമാനം. സർവകലാശാല ചട്ടം ലംഘിച്ച് വി.സി പ്രവർത്തിക്കുന്നു എന്നാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ ആരോപണം. മെയ് 27 നാണ് പതിവ് സിൻഡിക്കേറ്റ് യോഗം ചേർന്നതെന്നാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ വാദം.

ഈ സമയ പരിധി അനുസരിച്ച് റെഗുലർ സിൻഡിക്കേറ്റ് യോഗം വിളിച്ചുചേർക്കാനുള്ള തീയതി അവസാനിച്ചു. എന്നാൽ ജൂൺ 11ന് ചേർന്ന യോഗം അടിസ്ഥാനപ്പെടുത്തി ഓഗസ്റ്റ് രണ്ടാം വാരത്തിനുള്ളിൽ സിൻഡിക്കേറ്റ് യോഗം വിളിച്ച് ചേർക്കാനാണ് വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ നീക്കം. അതേസമയം രജിസ്ട്രാറുടെ ശമ്പളം തടയാൻ ഉത്തരവിട്ട വി.സിയുടെ നടപടിയെ സിൻഡിക്കേറ്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് മറികടക്കാനും നീക്കമുണ്ട്.