
തദ്ദേശ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർണ്ണമായും ആട്ടിമറിക്കപ്പെട്ട അവസ്ഥ’; രാജീവ് ചന്ദ്രശേഖർ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകൾ പൂർണ്ണമായും അട്ടിമറിക്കപ്പെട്ട അവസ്ഥയിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരം അടക്കമുള്ള നിരവധി നഗരസഭകളിലും ബഹുഭൂരിപക്ഷം പഞ്ചായത്തുകളിലും വാർഡ് വിഭജനത്തിലും വോട്ടർ പട്ടികയിലും ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. നൂറുകണക്കിന് പരാതികൾ ഇതിനകം ലഭിച്ചിട്ടും അവയൊന്നും കാര്യമായി പരിഗണിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായിട്ടില്ല. സർവകക്ഷി യോഗത്തിൽ അടക്കം ബിജെപി പരാതികൾ ഉന്നയിച്ചിട്ടും പരിഹാരം ഉണ്ടായിട്ടില്ല. കോടതികളെ സമീപിക്കുകയല്ലാതെ മറ്റ് വഴികൾ ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു….