മനസ്സ് തുറക്കുന്നതിന് മുൻപ് ചിന്തിക്കണം ; ചാറ്റ്ജിപിടിയോട് രഹസ്യങ്ങൾ പറയുന്നതിൽ ശ്രദ്ധവേണമെന്ന് സാം ഓൾട്ട്മാൻ

ചാറ്റ്ജിപിടി ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഓപ്പൺ എഐ സിഇഒ സാം ഓൾട്ട്മാൻ.ചാറ്റ്ജിപിടിയുമായി നടത്തുന്ന സംഭാഷണങ്ങൾക്ക് നിയമപരമായ സംരക്ഷണങ്ങളില്ലെന്നും അതിനാൽ വിവരങ്ങൾ കൈമാറുന്നതിൽ കൂടുതൽ സുരക്ഷയും കരുതലും ആവശ്യമാണ് ഓൾട്ട്മാൻ പറയുന്നു.

“നിങ്ങളുടെ രഹസ്യം സൂക്ഷിക്കാൻ ചാറ്റ് ജിപിടി തെറാപിസ്റ്റോ വക്കീലോ അല്ല. ചാറ്റ് ജിപിടിയോട് ഹൃദയം തുറക്കുന്നതിനുമുൻപ് ചുരുങ്ങിയത് എന്താണ് ടൈപ്പ് ചെയ്യാൻ പോകുന്നതെന്ന് ശ്രദ്ധാപൂർവം ചിന്തിക്കണം ,തെറാപ്പിസ്റ്റുമായുള്ള സംഭാഷണത്തിന്റെ രഹസ്യ സ്വഭാവം AI ചാറ്റുകൾക്ക് ലഭിക്കില്ല.ഹാസ്യതാരം തിയോ വോണിന്റെ പോഡ്‌കാസ്റ്റായ ദിസ് പാസ്റ്റ് വീക്കെൻഡിൽ പങ്കെടുക്കവെയാണ് സാം ഓൾട്ട്മാൻ തുറന്ന് പറഞ്ഞത്.കോടതി ഉത്തരവിട്ടാൽ, ഉപയോക്താക്കൾ പങ്കുവെച്ച വിവരങ്ങൾ തെളിവായി നൽകാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിജിറ്റൽ സ്വകാര്യത കൂടുതലായി സംരക്ഷിക്കപ്പെടേണ്ട കാലത്ത് സംഭാഷണങ്ങളുടെ രഹസ്യ സ്വഭാവം ഉറപ്പാക്കാനുള്ള മാർഗ്ഗങ്ങൾ എ ഐ പ്ലാറ്റ്‌ഫോമുകളിൽ ഇനിയും കൊണ്ടുവന്നിട്ടില്ലെന്നും ,സുഹൃത്തായോ വഴിക്കാട്ടിയായോ നിങ്ങൾ കാണുന്ന എ ഐ ബോട്ടിനെ ചിലപ്പോൾ നിയമം അംഗീകരിക്കണമെന്നില്ലെന്നും സാം ഓൾട്ട്മാൻ പറഞ്ഞു.