Headlines

പ്രതിസന്ധി കാലഘട്ടത്തിൽ മുന്നണിയെ സംരക്ഷിച്ച മാണിയുടെ രാഷ്ട്രീയത്തെയാണ് യുഡിഎഫ് തള്ളിപ്പറഞ്ഞതെന്ന് ജോസ് കെ മാണി

പ്രതിസന്ധി കാലഘട്ടത്തിൽ മുന്നണിയെ സംരക്ഷിച്ച മാണിയുടെ രാഷ്ട്രീയത്തെയാണ് യുഡിഎഫ് തള്ളിപ്പറഞ്ഞതെന്ന് ജോസ് കെ മാണി ഐക്യ ജനാധിപത്യ മുന്നണിയെ കെട്ടിപ്പടുത്ത കെ എം മാണിയെയാണ് ഈ നടപടിയിലൂടെ പുറത്താക്കിയത്. കഴിഞ്ഞ 38 വർഷം പ്രതിസന്ധി കാലഘട്ടത്തിൽ മുന്നണിയെ സംരക്ഷിച്ച മാണിയുടെ രാഷ്ട്രീയത്തെയാണ് യുഡിഎഫ് തള്ളിപ്പറഞ്ഞത്.യുഡിഎഫിൽ നിന്ന് പുറത്താക്കിയ തീരുമാനം രാഷ്ട്രീയ അനീതിയെന്നും ജോസ് കെ മാണി കോട്ടയത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിന്റെ മാത്രം പ്രശ്നമല്ല. ഇല്ലാത്ത ധാരണയുടെ പേരിൽ രാജിവെക്കണമെന്ന് പറയുന്നത് നീതിയുടെ…

Read More

മലപ്പുറം പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക് ഡൗൺ

മലപ്പുറം പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ തീരുമാനമായി. ഉറവിടമറിയാത്ത കേസുകൾ ദിനംപ്രതി വർധിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം.മലപ്പുറം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് നേരത്തെ മന്ത്രി കെ ടി ജലീൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പൊന്നാനിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. പൊന്നാനി താലൂക്ക് ആകെ കണ്ടെയ്ൻമെന്റ് സോണാക്കും. 9 പഞ്ചായത്തുകളും കണ്ടെയ്ൻമെന്റ് സോണാക്കാനാണ് ശുപാർശ.താലൂക്കിൽ 1500 പേർക്ക് കൊവിഡ് പരിശോധന നടത്തും. ആവശ്യമെങ്കിൽ പരിശോധന വ്യാപിപ്പിക്കും. പരിശോധനക്ക് സ്വകാര്യ ആശുപത്രികളുടെ സഹായവും തേടും.

Read More

കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി

കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് വിഭാഗത്തിന് യുഡിഎഫിൽ തുടരാൻ ധാർമികമായ അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയാൻ ജോസ് കെ മാണി വിഭാഗം മടിച്ചതിനെ തുടർന്നാണ് നാടകീയ നീക്കം. പലതവണ സമവായ ചർച്ച നടത്തിയിട്ടും വഴങ്ങാൻ തയ്യാറായില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത്. മുന്നണിയിലെ ലാഭനഷ്ടം നോക്കുന്നില്ലെന്നും പലതവണ ചർച്ച…

Read More

എസ്.എസ്.എല്‍.സി പരീക്ഷ ഫലം നാളെ

എസ്.എസ്.എല്‍.സി പരീക്ഷ ഫലം നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രഖ്യാപിക്കും.ഫലമറിയാന്‍ www.result.kite.kerala.gov.in എന്ന പ്രത്യേക വെബ് പോർട്ടൽ വഴിയും ‘സഫലം 2020’ എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാന്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍- കൈറ്റ്, സംവിധാനം ഒരുക്കിയിട്ടുണ്ട്. വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്കൂള്‍ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്‌സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസള്‍ട്ട്…

Read More

ഇന്ന് 195 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 102 പേര്‍ക്ക് രോഗമുക്തി

ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 12 പേര്‍ക്കും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 11 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 6 പേര്‍ക്കും, വയനാട് ജില്ലയില്‍ 5 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 4 പേര്‍ക്കും,…

Read More

ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിലെ മുഖ്യപ്രതി ഷെരീഫ് അറസ്റ്റിൽ. പാലക്കാട് സ്വദേശിയായ ഇയാളെ ഇന്ന് രാവിലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലെത്തിച്ച ഷെരീഫിനെ ചോദ്യം ചെയ്യുകയാണ്. തമിഴ്നാട്ടിൽ ഒളിവിലായിരുന്ന ഷെരീഫ് കോടതിയിൽ കീഴടങ്ങാൻ ശ്രമം നടക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. ഷംന കാസിമിന്റെയും മറ്റ് യുവതികളുടെ പണം തട്ടിയ കേസുകളിലും പിടിയിലായ സംഘത്തിന്റെ തലവനാണ് ഇയാൾ. ഷംനയെ അടക്കം ഫോണിലൂടെയായിരുന്നു ഇയാൾ ബന്ധപ്പെട്ടിരുന്നത്. ഇയാൾക്കെതിരെ ലൈംഗിക ചൂഷണമടക്കമുള്ള പരാതികളുമായി കൂടുതൽ പേർ രംഗത്തുവന്നിരുന്നു. പരാതികളെല്ലാം…

Read More

ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക്‌ഡൌൺ ഒഴിവാക്കി

കേരളത്തിൽ സാധാരണ നിലയിലുള്ള ഇളവുകൾ ഇനിമുതൽ ഞായറാഴ്ചകളിലും ഉണ്ടാകും.വിശദമായ ഉത്തരവ് ഉടൻ പുറത്തിറങ്ങും. സംസ്ഥാനമൊട്ടാകെ നടപ്പാക്കി വന്ന സമ്പൂർണ്ണ ലോക്ക്‌ഡൌൺ ഒഴിവാക്കിയതിന് പിന്നാലെയാണ് എല്ലാ ഞായറാഴ്ചകളിലും ലോക്ക് ഡൌൺ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. അവശ്യസർവ്വീസുകൾ ഒഴികെയുള്ള ഒന്നിനും ഞായറാഴ്ചകളിൽ ഇളവ് ഉണ്ടായിരുന്നില്ല. പ്രവേശന പരീക്ഷകൾ നടക്കുന്നത് കൊണ്ട് കഴിഞ്ഞ ഞായറാഴ്ച ഇളവ് നൽകി. എന്നാൽ മറ്റ് ദിവസങ്ങളിൽ പൂർണ്ണമായ ഇളവ് നൽകിയിട്ട് ഞായറാഴ്ച മാത്രം സമ്പൂർണ്ണ ലോക്ക്‌ഡൌൺ ഏർപ്പെടുത്തിയത് കൊണ്ട് ഗുണമില്ലെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ് ഇത് ഒഴിവാക്കാൻ…

Read More

തമിഴ്നാട്ടിൽ 3645 പുതിയ കൊവിഡ് ബാധിതർ

  തമിഴ്നാട്ടിൽ 3645 പുതിയ കൊവിഡ് ബാധിതർ. കൊവിഡ് രോഗബാധിതരുടെ എണ്ണം 75,000ത്തിലേക്ക്. ഇന്ന് മാത്രം 3645 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 74,622 ആയി. ചെന്നൈയിലാണ് സ്ഥിതി ഏറ്റവും രൂക്ഷംതമിഴ്നാട്ടിൽ 3645 പുതിയ കൊവിഡ് ബാധിതർ. ചെന്നൈയിൽ മാത്രം ഇന്ന് 1956 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളിൽ അമ്പതിനായിരത്തോളം പേരും ചെന്നൈയിലാണ്. 24 മണിക്കൂറിനിടെ തമിഴ്നാട്ടിൽ 46 പേർ കൂടി മരിച്ചു. ആകെ മരണസംഖ്യ 957 ആയി.  

Read More

കോവിഡിനെ ധീരമായി പ്രതിരോധിക്കണമെന്ന് പ്രധാനമന്ത്രി

കോവിഡിനെതിരെ ധീരമായി പ്രതിരോധിക്കണമെന്ന് പ്രധാനമന്ത്രി കുടിയേറ്റ തൊഴിലാളികൾക്കുള്ള യുപി സർക്കാരിന്റെ ആത്മനിർഭർ യുപി റോസ്ഗാർ യോജന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡിന്റെ പിടിയിൽ നിന്ന് എന്ന് മോചനം നേടുമെന്ന് അറിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിസന്ധി ഘട്ടത്തിൽ ധീരമായി നിലനിൽക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. യുപി സർക്കാരിന്റെ കൊവിഡ് പ്രതിരോധത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. യൂറോപ്യൻ രാജ്യങ്ങളേക്കാൾ മികച്ച രീതിയിൽ ഉത്തർപ്രദേശിൽ കൊവിഡ് പ്രതിരോധം നടക്കുന്നുണ്ട്. മാസ്‌കുകളും പ്രതിരോധ പ്രവർത്തനങ്ങളും ജനങ്ങൾ കൃത്യമായി പാലിക്കണമെന്നും മോദി ആവശ്യപ്പെട്ടു വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി…

Read More

സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കൊവിഡ്; 65 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 18 പേര്‍ക്കും, മലപ്പുറം, കൊല്ലം ജില്ലകളില്‍ 16 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 9 പേര്‍ക്കും, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ 5 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ 2 പേര്‍ക്ക് വീതവുമാണ് രോഗം…

Read More