എസ് എസ് എൽ സി പരീക്ഷാ ഫലം ഇന്നുച്ചയ്ക്ക് 2 മണിക്ക്
എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. കൈറ്റ് വെബ്‌സൈറ്റിലും സഫലം മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും. www.result.kite.kerala.gov.in എന്ന പ്രത്യേക പോർട്ടൽ വഴിയും ‘സഫലം 2020’ എന്ന മൊബൈൽ ആപ്പ് വഴിയും എസ്എസ്എൽസി ഫലമറിയാൻ കൈറ്റ് സംവിധാനമൊരുക്കിയിട്ടുണ്ട്. 4.2 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ, വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ, ഗ്രാഫിക്സുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന…