10, 12 ക്ലാസുകളിൽ ഓഫ് ലൈൻ പരീക്ഷ നടത്തുന്നതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി
രാജ്യത്തെ സ്കൂളുകളിൽ 10, 12 ക്ലാസുകളിലേക്ക് ഓഫ് ലൈൻ പരീക്ഷകൾ നടത്തുന്നതിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ചാണ് ഹർജി തള്ളിയത്. സിബിഎസ്ഇ, ഐസിഎസ്ഇ, സംസ്ഥാന ബോർഡുകൾ വാർഷിക പരീക്ഷ ഓഫ് ലൈനായി നടത്തുന്നതിനെതിരായ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർഥികൾക്ക് വ്യാജ പ്രതീക്ഷ നൽകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന കഴിഞ്ഞ വർഷം വാർഷിക പരീക്ഷ ഓഫ് ലൈനായി നടത്തുന്നതിനെതിരായ…