പെരിയാറിന്റെ വേഷം ധരിച്ച് ചാനൽ ഷോയിൽ അഭിനയിച്ച കുട്ടിക്കെതിരെ ഭീഷണി
തമിഴ്‌നാട്ടിൽ സാമൂഹിക പരിഷ്‌കർത്താവ് പെരിയാറിന്റെ വേഷമിട്ട് ടിവി ചാനൽ ഷോയിൽ അഭിനയിച്ച കുട്ടിക്കെതിരെ വധഭീഷണി ഉയർത്തി സംഘ്പരിവാർ പ്രവർത്തകൻ അറസ്റ്റിൽ. തൂത്തുക്കുടി കോവിൽപട്ടി സ്വദേശി വെങ്കടേഷ് കുമാർ ബാബുവാണ് അറസ്റ്റിലായത്. ഇയാളെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു സീ തമിഴിലെ ജൂനിയർ സൂപ്പർ സ്റ്റാർ എന്ന പരിപാടിയിലാണ് പെരിയാറിന്റെ വേഷം ധരിച്ച് കുട്ടിയെത്തിയത്. പിന്നാലെ കുട്ടിയെ കൊന്ന് കവലയിൽ കെട്ടിത്തൂക്കുമെന്ന് വെങ്കടേഷ് ബാബു ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കി. ഇതിന് പിന്നാലെ ഡിഎംകെ പരാതി നൽകുകയും ഇയാളെ…