മീഡിയ വൺ സംപ്രേഷണ വിലക്ക്: ഹർജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി
മീഡിയാ വൺ ചാനലിന് സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയതിനെതിരെ സമർപ്പിച്ച ഹരജി വെള്ളിയാഴ്ച കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും വെള്ളിയാഴ്ച എങ്കിലും കേൾക്കണമെന്നും മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ആവശ്യപ്പെട്ടിരുന്നു. നേരത്തെ കേരളാ ഹൈക്കോടതിയുടെ സിംഗിൾ ബഞ്ചും ഡിവിഷൻ ബഞ്ചും ഹർജി തള്ളിയിരുന്നു. ഇതേ തുടർന്നാണ് മീഡിയ വൺ സുപ്രീം കോടതിയെ സമീപിച്ചത്. മുൻ അറ്റോർണി ജനറൽ മുകുൽ റോത്തഗിയും…