ടീച്ചർ തല്ലുന്നു, അറസ്റ്റ് ചെയ്യണം: പരാതിയുമായി രണ്ടാം ക്ലാസുകാരൻ പോലീസ് സ്റ്റേഷനിൽ
ഹൈദരാബാദ്: അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി രണ്ടാം ക്ലാസുകാരൻ പോലീസ് സ്റ്റേഷനിൽ. അധ്യാപിക ശാരീരികമായി മർദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അനിൽ നായിക് എന്ന വിദ്യാർത്ഥി പോലീസ് സ്റ്റേഷനിലെത്തിയത്. തെലങ്കാനയിലാണ് സംഭവം നടന്നത്. മഹബൂബാബാദിലെ പോലീസ് സ്റ്റേഷനിലെത്തിയാണ് ടീച്ചറെപ്പറ്റി ബാലൻ പരാതി പറഞ്ഞത്. ടീച്ചറെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. സ്റ്റേഷനിലെത്തിയ കുട്ടിയോട് വനിതാ പോലീസ് ഉദ്യോഗസ്ഥയായ രമാദേവി കാര്യം തിരക്കുകയായിരുന്നു. ടീച്ചര്‍ തന്നെ വടി ഉപയോഗിച്ച് തല്ലിയെന്നും കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാൽ, എന്തിനാണ് ടീച്ചര്‍ അടിച്ചതെന്ന് ചോദിച്ചപ്പോള്‍ നന്നായി…