ന്യൂഡൽഹി: പാക്കിസ്ഥാനിലേക്ക് ഇന്ത്യയിൽ നിന്ന് മിസൈൽ തൊടുത്തതായി പ്രതിരോധ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ. അബദ്ധത്തിൽ സംഭവിച്ചതാണെന്നും മിസൈൽ സംവിധാനത്തിൽ ഉണ്ടായ സാങ്കേതിക തകരാർ കാരണമാണ് മിസൈൽ പാക്കിസ്ഥാനിലേക്ക് തൊടുക്കാൻ കാരണമായതെന്നും പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. പതിവ് അറ്റകുറ്റപണികൾക്കിടെയുണ്ടായ സാങ്കേതിക തകരാർ കാരണം മിസൈൽ ലോഞ്ച് ആകുകയായിരുന്നെന്നാണ് സർക്കാർ തലത്തിലുള്ള ഔദ്യോഗിക വിശദീകരണം.സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടുണ്ട്. ഇന്ത്യയിൽനിന്ന് പുറപ്പെട്ട മിസൈൽ പാക്കിസ്ഥാനിലെ ആൾപാർപ്പില്ലാത്ത ഒരു പ്രദേശത്താണ് പതിച്ചത്. സംഭവത്തിൽ ഖേദം രേഖപ്പെടുത്തുന്നെന്നും സംഭവത്തിൽ ആളപായമൊന്നും സംഭവിക്കാത്തത് വലിയ ആശ്വാസമാണെന്നും ഇന്ത്യ വ്യക്തമാക്കി.