സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ

 

തിരുവനന്തപുരം: കോ​വി​ഡ് വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

കോ​വി​ഡ് ക്ല​സ്റ്റ​റു​ക​ൾ ക​ണ്ടെ​ത്തി ആ​വ​ശ്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​ർ​മാ​രോ​ട് മു​ഖ്യ​മ​ന്ത്രി നി​ർ​ദ്ദേ​ശി​ച്ചു. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ഗ​ർ​ഭി​ണി​ക​ൾ​ക്ക് വ​ർ​ക്ക് ഫ്രം ​ഹോം സം​വി​ധാ​നം അ​നു​വ​ദി​ക്കും.

സ​ർ​ക്കാ​ർ, അ​ർ​ദ്ധ സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​തു​ൾ​പ്പെ​ടെ എ​ല്ലാ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളും ച​ട​ങ്ങു​ക​ളും ഓ​ൺ​ലൈ​ൻ ആ​യി ന​ട​ത്താ​നും നി​ർ​ദേ​ശി​ച്ചു.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് ഇരുപതിൽ ​കൂ​ടു​ത​ലു​ള്ള ജി​ല്ല​ക​ളി​ൽ സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, സാ​മു​ദാ​യി​ക പ​രി​പാ​ടി​ക​ൾ​ക്കും വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ എ​ന്നി​വ 50 പേ​രാ​യി പ​രി​മി​ത​പ്പെ​ടു​ത്തും. കൂ​ടു​ത​ൽ പേ​ർ പ​ങ്കെ​ടു​ക്കേ​ണ്ട നി​ർ​ബ​ന്ധി​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക അ​നു​വാ​ദം വാ​ങ്ങ​ണം.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് മുപ്പതിൽ ​കൂ​ടു​ത​ൽ വ​ന്നാ​ൽ പൊ​തു​പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ല. എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഓ​ൺ​ലൈ​ൻ ബു​ക്കി​ങ്ങും വി​ൽ​പ്പ​ന​യും പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​താ​ണ്. മാ​ളു​ക​ളി​ൽ ജ​ന​ത്തി​ര​ക്ക് ഉ​ണ്ടാ​കാ​ത്ത രീ​തി​യി​ൽ 25 സ്ക്വ​യ​ർ ഫീ​റ്റി​ന് ഒ​രാ​ളെ​ന്ന നി​ല​യി​ൽ നി​ശ്ച​യി​ക്കേ​ണ്ട​തും അ​ത​നു​സ​രി​ച്ചു മാ​ത്രം ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കേ​ണ്ട​തു​മാ​ണ്. ഇ​ത് ജി​ല്ലാ ഭ​ര​ണ കൂ​ടം ഉ​റ​പ്പു വ​രു​ത്ത​ണം.

കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ശ​ബ​രി​മ​ല​യി​ൽ ജ​നു​വ​രി 16 മു​ത​ൽ നേ​ര​ത്തെ ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ് ചെ​യ്ത​വ​ർ​ക്ക് സ​ന്ദ​ർ​ശ​നം മാ​റ്റി​വ​യ്ക്കാ​ൻ അ​ഭ്യ​ർ​ഥി​ച്ച് സ​ന്ദേ​ശം അ​യ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​നോ​ട് മു​ഖ്യ​മ​ന്ത്രി നി​ർ​ദ്ദേ​ശി​ച്ചു. പ്ര​വേ​ശി​പ്പി​ക്കാ​വു​ന്ന​വ​രു​ടെ എ​ണ്ണം ച​ർ​ച്ച​യി​ലൂ​ടെ നി​ശ്ച​യി​ക്കും.