അഞ്ചിലങ്കത്തിൽ നാലിടത്തും ബിജെപി; തകർന്നടിഞ്ഞ് കോൺഗ്രസ്, പഞ്ചാബിൽ ആപ്പിന്റെ തേരോട്ടം
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവരുമ്പോൾ നാല് സംസ്ഥാനങ്ങളിൽ ബിജെപിക്ക് വ്യക്തമായ മുന്നേറ്റം. ഉത്തർപ്രദേശ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് ബിജെപി വ്യക്തമായ ലീഡോടെ മുന്നേറുന്നത്. അതേസമയം ഒരുകാലത്ത് രാജ്യം ഭരിച്ചിരുന്ന കോൺഗ്രസിന്റെ അതിദയനീയമായ പ്രകടനമാണ് കാണുന്നത് ഉത്തർപ്രദേശിൽ ബിജെപി വീണ്ടും ഭരണമുറപ്പിച്ചു. നിലവിൽ 298 സീറ്റുകളിൽ ബിജെപി മുന്നിട്ട് നിൽക്കുന്നു. കർഷക പ്രക്ഷോഭവും ലഖിംപൂർ ഖേരി കൂട്ടക്കൊലപാതകവുമൊക്കെ നടന്ന യുപിയിൽ ഇത്തവണ ബിജെപിക്ക് കാലിടറുമെന്ന പ്രതീതിയുണ്ടാക്കിയെങ്കിലും യോഗി ആദിത്യനാഥ് ഭരണത്തുടർച്ചയിലേക്ക് പോകുകയാണ്….