നവാബ് മാലികിന്റെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡി കാലാവധി ഏഴ് വരെ നീട്ടി
ദാവൂദ് ഇബ്രാഹിമുമായി ഹവാല ഇടപാടുണ്ടെന്ന ആരോപണത്തിൽ അറസ്റ്റിലായ മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും മുതിർന്ന എൻ.സി.പി നേതാവുമായ നവാബ് മാലിക്കിന്റെ ഇ.ഡി കസ്റ്റഡി ഈമാസം ഏഴുവരെ നീട്ടി. തെക്കൻ മുംബൈയിലെ ഇ.ഡി ഓഫിസിൽ അഞ്ചു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഫെബ്രുവരി 23നാണ് നവാബിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡി കാലാവധി കഴിയുന്ന വ്യാഴാഴ്ച മാലിക്കിനെ പ്രത്യേക കോടതിയിൽ ഹാജരാക്കി. ഇ.ഡിയുടെ ആവശ്യപ്രകാരം കസ്റ്റഡി ഏഴുവരെ നീട്ടിനൽകി. ദാവൂദ് ഇബ്രാഹിമിനെതിരെയും കൂട്ടാളികൾക്കെതിരെയും ദേശീയ അന്വേഷണ ഏജൻസി എഫ്.ഐ.ആർ രജിസ്റ്റർ…