ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പ്: തൂത്തുവാരി തൃണമൂൽ; രണ്ടാം സ്ഥാനത്തേക്കുയർന്ന് ഇടതുപക്ഷം

 

ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി തൃണമൂൽ കോൺഗ്രസ്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 108 മുൻസിപ്പാലിറ്റികളിൽ 102 എണ്ണവും തൃണമൂൽ സ്വന്തമാക്കി. 70 ശതമാനം വോട്ടുകളും നേടിയാണ് വിജയം. ഇതിൽ 31 മുൻസിപ്പാലിറ്റികളിൽ എതിരില്ലാതെയാണ് തൃണമൂലിന്റെ വിജയം. അതേസമയം ബിജെപിക്കും കോൺഗ്രസിനും ഒരു മുൻസിപ്പാലിറ്റി പോലും ഇതുവരെ നേടാനായിട്ടില്ലബംഗാളിലെ പുതിയ രാഷ്ട്രീയ പാർട്ടിയായ ഹംറോ പാർട്ടി ഡാർജലിംഗ് മുൻസിപ്പാലിറ്റി സ്വന്തമാക്കി എല്ലാവരെയും ഞെട്ടിച്ചു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇടതുപക്ഷം രണ്ടാം സ്ഥാനത്തേക്ക് ഉയരുകയാണ്. 12 ശതമാനം വോട്ടുകൾ ഇടതുപക്ഷം നേടിയപ്പോൾ ബിജെപിക്ക് ഒമ്പത് ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ 77 സീറ്റുകൾ നേടി പ്രതിപക്ഷത്ത് എത്തിയ ബിജെപിക്ക് ഒരു മുൻസിപ്പാലിറ്റി പോലും നേടാനായിട്ടില്ല. കോൺഗ്രസിന്റെ സ്ഥിതി അതിലും ദയനീയമാണ്. ഒരു സീറ്റിൽ പോലും വിജയിക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. അതേസമയം ഇടതുപക്ഷം നാദിയ ജില്ലയിലെ താഹേർപുർ മുൻസിപ്പാലിറ്റിയിൽ ഭരണം പിടിച്ചു.