മുകുൾ വാസ്‌നിക്കിന്റെ പേര് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നിർദേശിച്ച് ജി 23 നേതാക്കൾ
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മുകുൾ വാസ്നികിന്റെ പേര് നിർദേശിച്ച് ജി 23 നേതാക്കൾ. കോൺഗ്രസ് പ്രവർത്തക സമിതി ചേരാനിരിക്കെയാണ് ജി 23 നേതാക്കൾ ഈ നിർദേശവുമായി രംഗത്തെത്തിയത്. നിലവിൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയാണ് മുകുൾ വാസ്നിക്. എൻഎസ്യു, യൂത്ത് കോൺഗ്രസ് എന്നിവയുടെ ദേശീയ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. 2009-14 വരെ മഹാരാഷ്ട്രയിലെ രാംടെക് മണ്ഡലത്തെ പ്രതിനിധീകരിച്ചു. കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുകളിലെ പരാജയം ചർച്ച ചെയ്യുന്നതിനായി ഇന്ന് വൈകുന്നേരം പ്രവർത്തക സമിതി യോഗം ചേരുന്നുണ്ട്. ഇതിന് മുന്നോടിയായാണ് ജി…