ഡൽഹിയിലെ ചേരിയിൽ വൻ തീപിടിത്തം; ഏഴ് പേർ മരിച്ചു, നിരവധി കുടിലുകൾ കത്തിനശിച്ചു

 

ഡൽഹിയിലെ ഗോകുൽപുരി ചേരിയിലുണ്ടായ തീപിടിത്തത്തിൽ ഏഴ് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്. മൂന്ന് മണിക്കൂറുകളെടുത്താണ് അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കിയത്.

അപകടത്തിൽ 60ഓളം കുടിലുകൾക്ക് തീ പടർന്നു. ഇതിൽ 30 കുടിലുകൾ പൂർണമായി കത്തിനശിച്ചു. ഏഴ് പേർക്ക് ജീവൻ നഷ്ടമായതായും വടക്കുകിഴക്കൻ ഡൽഹി അഡീഷണൽ എസ് പി അറിയിച്ചു.