ഓപറേഷൻ ഗംഗക്ക് പര്യവസാനം: യുക്രൈനിൽ കുടുങ്ങിയ വിദ്യാർഥികൾ നാട്ടിലെത്തി
യുദ്ധം രൂക്ഷമായ യുക്രൈനിൽ നിന്നും ഇന്ത്യൻ വിദ്യാർഥികളെയെല്ലാം തിരികെ എത്തിച്ചു. സുമിയിൽ കുടുങ്ങിയ വിദ്യാർഥികളെയാണ് അവസാന ഘട്ടത്തിൽ തിരികെ എത്തിച്ചത്. ഇതോടെ യുക്രൈൻ രക്ഷാ ദൗത്യമായ ഓപറേഷൻ ഗംഗ പൂർത്തിയായി. വിവിധ നഗരങ്ങളിലായി കുടുങ്ങിക്കിടന്ന പതിനെട്ടായിരത്തോളം ഇന്ത്യൻ വിദ്യാർഥികളെയാണ് ഓപറേഷൻ ഗംഗ വഴി നാട്ടിലെത്തിച്ചത്. യുദ്ധം രൂക്ഷമായതോടെ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഇതിൽ പലരും ബങ്കറുകളിലും മറ്റുമാണ് കഴിഞ്ഞിരുന്നത്. കിലോമീറ്ററുകൾ നടന്നുമൊക്കെയാണ് മലയാളികൾ അടക്കമുള്ള വിദ്യാർഥികൾ അതിർത്തി കടന്നത്