മുംബൈ: സ്റ്റോക്ക് എക്സ്ചേഞ്ച് തിരിമറി കേസിൽ അറസ്റ്റിലായ എൻഎസ്ഇ മുൻ മാനേജിംഗ് ഡയറക്ടറും മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ചിത്ര രാമകൃഷ്ണയെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തേയ്ക്കാണ് ജുഡീഷൽ കസ്റ്റഡിയിൽ വിട്ടത്. വീട്ടിൽനിന്നുള്ള ആഹാരവും ചിത്രയ്ക്ക് വിലക്കിയിട്ടുണ്ട്.
സിബിഐ പ്രത്യേക സംഘം മാർച്ച് ഏഴിനാണ് ചിത്രയെ അറസ്റ്റു ചെയ്തത്. 2013 മുതൽ 2016 വരെ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് എംഡി ആയിരുന്നു ചിത്ര. ഈ കാലയളവിൽ പല തിരിമറികളും നടന്നെന്നാണ് കണ്ടെത്തൽ. ചോദ്യം ചെയ്യലിൽ ഹിമാലയത്തിലെ ഒരു സന്യാസിയുടെ താൽപര്യപ്രകാരമാണ് താൻ പല കാര്യങ്ങളും ചെയ്തതെന്നായിരുന്നു ചിത്രയുടെ മറുപടി.
സന്യാസിയുമായുള്ള ചിത്രയുടെ ആശയവിനിമയം അടിമുടി ദുരൂഹമെന്നാണ് സെബിയുടെ റിപ്പോര്‍ട്ടിൽ പറയുന്നത്.